16 August, 2026 06:55:57 PM


ഇന്‍സ്റ്റഗ്രാമില്‍ വൈറലായ 'കുട്ടി സഖാവ്' എന്ന അക്കൗണ്ട് പൂട്ടി മെറ്റ



കോഴിക്കോട്: ഇന്‍സ്റ്റാഗ്രാമിലെ കുട്ടി വൈറല്‍ താരം മുഹമ്മദ് സിയാന്റെ അക്കൗണ്ടും പൂട്ടി മെറ്റ. വൈറല്‍ 'കുട്ടി സഖാവ്' ഇന്‍സ്റ്റഗ്രാം അക്കൗണ്ടും പൂട്ടിച്ച് മെറ്റ. ഇന്‍സ്റ്റഗ്രാമില്‍ കുട്ടി സഖാക്കളെ പരിചയപ്പെടുത്തുന്ന വീഡിയോ ചെയ്തതിന് പിന്നാലെയാണ് അക്കൗണ്ട് പൂട്ടിയത്. വീഡിയോയ്ക്ക് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മുന്‍ മന്ത്രി പി എ മുഹമ്മദ് റിയാസ് എംഎല്‍എ തുടങ്ങിയ നേതാക്കള്‍ കമന്റ് ഇട്ടിരുന്നു. 24 മണിക്കൂറിനകം രണ്ട് മില്യണ്‍ വ്യൂസ് വീഡിയോക്ക് ലഭിച്ചിരുന്നു. അക്കൗണ്ട് തിരിച്ചു കിട്ടാന്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം തന്‍റെ 'കുട്ടി സഖാക്കളെ' പരിചയപ്പെടുത്തുന്ന വിഡിയോ സിയാന്‍ പോസ്റ്റ് ചെയ്തിരുന്നു.വിഡിയോയ്ക്ക് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ അടക്കമുള്ള നേതാക്കള്‍ കമന്‍റിട്ടിരുന്നു.24 മണിക്കൂറിനകം രണ്ട് മില്യണ്‍ വ്യൂസും ലഭിച്ചു. ഇതിന് പിന്നാലെയാണ് അക്കൗണ്ട് അപ്രത്യക്ഷമായത്.

അതേസമയം ഇന്‍സ്റ്റ അക്കൗണ്ട് പൂട്ടിച്ചതില്‍ സങ്കടമില്ലെന്ന് സിയാന്‍ പറഞ്ഞു. നമ്മുടെ മനസിലാണ് ചെങ്കൊടിയെന്നും ഇനിയും വീഡിയോ ഇറക്കുമെന്നും സിയാന്‍ പറഞ്ഞു. നല്ല റീച്ച് കിട്ടിയ പേജാണ് മെറ്റ നീക്കിയതെന്ന് സിയാന്റെ പിതാവും പ്രതികരിച്ചു. പിണറായി വിജയന്‍ അടക്കം വീഡിയോക്ക് കമന്റിട്ടെന്നും വിഷയം സൂചിപ്പിച്ച് മെറ്റയ്ക്ക് മെയില്‍ അയച്ചിട്ടുണ്ടെന്നും സിയാന്റെ പിതാവ് പറഞ്ഞു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 930