01 August, 2026 12:17:36 PM


പയ്യാനിത്തോട്ടത്തെ ഉരുൾപൊട്ടൽ: മകന് പിന്നാലെ അമ്മയുടെയും മൃതദേഹം കണ്ടെടുത്തു



കോട്ടയം: പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിൽ ഉൾപ്പെടുന്ന പയ്യാനിത്തോട്ടത്തുണ്ടായ അതിശക്തമായ ഉരുൾപൊട്ടലിൽ രണ്ട് പേർ മരിച്ചു. ശനിയാഴ്ച പുലർച്ചെ രണ്ട് മണിയോടെ  പെയ്ത അതിതീവ്ര മഴയെത്തുടർന്നുണ്ടായ പ്രകൃതിക്ഷോഭത്തിൽ മണപ്പാട്ട് ജോണിയുടെ ഭാര്യ റെജീന, മകൻ ജോസഫിൻ എന്നിവരാണ് മരിച്ചത്. മണിക്കൂറുകൾ നീണ്ട അതീവ ദുഷ്കരമായ തിരച്ചിലിനൊടുവിലാണ് ഇരുവരുടെയും മൃതദേഹങ്ങൾ വീടിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് കണ്ടെത്താനായത്. 

രാവിലെ മകൻ ജോസഫിന്റെ മൃതദേഹമാണ് ആദ്യം രക്ഷാപ്രവർത്തകർക്ക് കണ്ടെത്താനായത്. തുടർന്ന് കോൺക്രീറ്റ് പാളികൾ മുറിച്ചുനീക്കി നടത്തിയ അഞ്ച് മണിക്കൂര്‍ നീണ്ട തീവ്രമായ പരിശ്രമത്തിനൊടുവിൽ റെജീനയുടെ മൃതദേഹവും കണ്ടെടുക്കുകയായിരുന്നു. ഉരുൾപൊട്ടലിന്റെ ആഘാതത്തിൽ വീട് പൂർണ്ണമായും തകരുകയും കല്ലും മണ്ണും വന്ന്  മൂടുകയും ചെയ്തത് രക്ഷാപ്രവർത്തനത്തെ വലിയ രീതിയിൽ വെല്ലുവിളിച്ചു. 

വീട് നിന്നിരുന്ന സ്ഥാനത്ത് ഇപ്പോൾ വെറുമൊരു മൺകൂന മാത്രമാണുള്ളത്. ഉരുൾപൊട്ടലിന്റെ ശക്തിയിൽ വീട് ഏകദേശം 10 മുതൽ 12 മീറ്റർ വരെ ദൂരത്തേക്ക് ഒലിച്ചുപോയിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K