17 July, 2026 05:28:58 PM


സെന്‍സസ് ക്വിസ് വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി



കോട്ടയം: ദേശീയ സെന്‍സിന്റെ പ്രചാരണത്തിനായി  വിദ്യാര്‍ഥികള്‍ക്കായി നടത്തിയ ക്വിസ് മത്സരത്തിലെ വിജയികള്‍ക്ക് ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ സമ്മാനങ്ങള്‍ വിതരണം ചെയ്തു. ജില്ലയിലെ തെരഞ്ഞെടുത്ത സ്‌കൂളുകളിലും കോളജുകളിലുമായി നടത്തിയ മത്സരത്തില്‍ 850 വിദ്യാര്‍ഥികള്‍ പങ്കെടുത്തു. ഓരോ സ്ഥാപനത്തില്‍ നിന്നും വിജയികളായവര്‍ക്കാണ് സമ്മാനങ്ങള്‍ നല്‍കിയത്.

ജില്ലാ കളക്ടറുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ സെന്‍സസ് ഡെപ്യൂട്ടി ഡയറക്ടര്‍ വി.സി. നിഷ, അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് സോളി ആന്റണി, അഡീഷണല്‍ സെന്‍സസ് ഓഫീസര്‍ പി.എ. അമാനത്ത്, മാസ്റ്റര്‍ ട്രെയിനര്‍ എം. അരുണ്‍, ജൂനിയര്‍ സൂപ്രണ്ട് റാണി പി. ജോയി,ഡേറ്റാ പ്രോസസിംഗ് ഓഫീസര്‍ സാജു എന്നിവര്‍ പങ്കെടുത്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 296