25 September, 2026 01:08:50 PM


റേഞ്ച് റോവറിലെ യാത്ര: മന്ത്രി ഷാജിക്കെതിരെ പരാതി; പെ​രു​മാ​റ്റ​ച്ച​ട്ടവുമായി ലീഗ്


കൊച്ചി: ഔദ്യോഗിക ആവശ്യങ്ങൾക്കായി സ്വകാര്യ വ്യക്തിയുടെ പേരിലുള്ള ആഡംബര വാഹനം ഉപയോഗിച്ച സംഭവത്തിൽ മന്ത്രി കെ.എം. ഷാജിക്കെതിരെ സർക്കാരിനും മോട്ടോർ വാഹന കമ്മിഷണർക്കും പരാതി. ഹൈക്കോടതി അഭിഭാഷകനായ അതുൽ ടോമാണ് പരാതി നൽകിയത്. സർക്കാർ പദവി ദുരുപയോഗം ചെയ്തുവെന്നും മോട്ടോർ വാഹന നിയമങ്ങൾ ലംഘിച്ചെന്നുമാണ് പരാതിയിലെ പ്രധാന ആരോപണം.


കണ്ണൂർ തില്ലങ്കേരി സ്വദേശി യാക്കൂബിന്‍റെ ഉടമസ്ഥതയിലുള്ള റേഞ്ച് റോവർ കാറാണ് മന്ത്രി ഔദ്യോഗിക യാത്രകൾക്കായി ഉപയോഗിച്ചത്. ഔദ്യോഗിക വാഹനത്തിന് പകരം ആഡംബര കാറിലുള്ള മന്ത്രിയുടെ സഞ്ചാരം വലിയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. ഇതേത്തുടർന്ന് കടുത്ത വിമർശനങ്ങൾ ഉയർന്നതോടെ മന്ത്രി വാഹനം ഉടമയ്ക്ക് തിരികെ നൽകുകയായിരുന്നു.


മ​ന്ത്രി കെ.​എം. ഷാ​ജി സ​ർ​ക്കാ​ർ വാ​ഹ​നം ഒ​ഴി​വാ​ക്കി സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ റേ​ഞ്ച് റോ​വ​ർ ഉ​പ​യോ​ഗി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ത്തി​ന് പി​ന്നാ​ലെ​ മ​ന്ത്രി​മാ​ർ​ക്കും എം​എ​ൽ​എ​മാ​ർ​ക്കും എം​പി​മാ​ർ​ക്കും പെ​രു​മാ​റ്റ​ച്ച​ട്ടം കൊ​ണ്ടു​വ​രാ​ൻ തയ്യാറെടുത്ത് മു​സ്‌​ലിം ലീ​ഗ്. സ്വ​കാ​ര്യ വ്യ​ക്തി​ക​ളു​ടെ സേ​വ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ സ്വീ​ക​രി​ക്കു​മ്പോ​ൾ ജ​ന​പ്ര​തി​നി​ധി​ക​ൾ പാ​ലി​ക്കേ​ണ്ട ജാ​ഗ്ര​ത​യും പെ​രു​മാ​റ്റ​ച്ച​ട്ട​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്താ​നാ​ണ് തീ​രു​മാ​നം. ഷാ​ജി​യു​ടെ ന​ട​പ​ടി​യി​ൽ ലീ​ഗ് നേ​തൃ​ത്വ​ത്തി​ലെ ഒ​രു വി​ഭാ​ഗ​ത്തി​ന് അ​തൃ​പ്തി​യു​ണ്ടെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.


നി​ല​വി​ലെ ലീ​ഗ് മ​ന്ത്രി​മാ​രി​ൽ പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി ഒ​ഴി​കെ​യു​ള്ള​വ​ർ പു​തു​മു​ഖ​ങ്ങ​ളാ​ണ്. എം​എ​ൽ​എ​മാ​രി​ലും പു​തു​മു​ഖ​ങ്ങ​ൾ​ക്ക് പ്രാ​തി​നി​ധ്യം കൂ​ടു​ത​ലാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്ക് കൃ​ത്യ​മാ​യ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കേ​ണ്ട​തു​ണ്ടെ​ന്ന വി​ല​യി​രു​ത്ത​ലി​ലാ​ണ് പാ​ർ​ട്ടി നേ​തൃ​ത്വം. ഒ​ക്ടോ​ബ​ർ മൂ​ന്നി​ന് ചേ​രു​ന്ന യോ​ഗ​ത്തി​ൽ മ​ന്ത്രി​മാ​ർ, എം​എ​ൽ​എ​മാ​ർ, എം​പി​മാ​ർ എ​ന്നി​വ​ർ​ക്കു​ള്ള പെ​രു​മാ​റ്റ​ച്ച​ട്ട​വും പാ​ലി​ക്കേ​ണ്ട മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളും സം​ബ​ന്ധി​ച്ച് വി​ശ​ദ​മാ​യ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പാ​ർ​ട്ടി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ വി​ശ​ദീ​ക​രി​ക്കും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 934