30 May, 2026 12:49:45 PM


കൗൺസിലിം​ഗിന് എത്തിയ 18 കാരിയ്ക്ക് നേരെ ലൈംഗികാതിക്രമം ഡോക്ടർ അറസ്റ്റിൽ



കോഴിക്കോട്: കൗൺസിലിം​ഗിന് എത്തിയ 18 കാരിയെ പീ‍ഡിപ്പിക്കാൻ ശ്രമിച്ച ഡോക്ടർ അറസ്റ്റിൽ. തൃശൂർ സ്വദേശിനിയായ പെൺകുട്ടിക്ക് നേരെയാണ് ലൈം​ഗികാതിക്രമമുണ്ടായത്. പന്തീരാങ്കാവാണ് സംഭവം. തൊണ്ടയാട് സ്വദേശിയായ ഡോ. യാഹ്യാ ഖാനെ പൊലീസ് അറസ്റ്റ് ചെയ്തു.

മാനസികസംഘർഷത്തെ തുടർന്നാണ് പെൺകുട്ടി ഡോക്ടറെ കാണാൻ എത്തിയത്. മാതാവും കുട്ടിയോടൊപ്പമുണ്ടായിരുന്നു. പാലാഴ് ​ജംങ്ഷന് സമീപത്തെ കൗൺസിലിം​ഗ് സെന്ററിലാണ് കുട്ടിയും മാതാവും എത്തിയത്. കൗൺസിലിം​ഗിന് എന്ന പേരിൽ പെൺകുട്ടിയെ കാറിൽ കയറ്റികൊണ്ടുപോവുകയായിരുന്നു പ്രതി. തുടർന്ന് കോഴിക്കോട് ബീച്ച് പരിസരത്തും താമരശേരിയിലും വച്ച് ലൈം​ഗികാതിക്രമം നടത്തിയെന്നാണ് പരാതി.

കഴിഞ്ഞ വർഷം ഡിസംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി. തുടർന്ന് യാഹ്യാ ഖാൻ അറസ്റ്റിലാവുകയായിരുന്നു. അറസ്റ്റ് ചെയ്ത ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 910