18 May, 2026 09:30:18 AM
കെ മുരളീധരന് വൈദ്യുതിക്ക് പകരം ആരോഗ്യവും ദേവസ്വവും നല്‍കി അനുനയിപ്പിച്ചു

തിരുവനന്തപുരം: വൈദ്യുതി വകുപ്പു നല്‍കിയതിന്റെ പേരില്‍ ഉടക്കി നിന്ന കെ മുരളീധരനെ അനുനയിപ്പിക്കാന്‍ ആരോഗ്യം, ദേവസ്വം വകുപ്പുകള്‍ നല്‍കാന്‍ ധാരണ. തനിക്ക് ലഭിച്ച വൈദ്യുതി വകുപ്പില്‍ അതൃപ്തി പ്രകടിപ്പിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍, ലഭിക്കുന്നത് വൈദ്യുതിയെങ്കില്‍ ചുമതല ഏല്‍ക്കാനില്ലെന്ന് നേതൃത്വത്തെ അറിയിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് അനുനയത്തിന്റെ ഭാഗമായാണ് മുരളീധരന് ആരോഗ്യം, ദേവസ്വം വകുപ്പുകള്‍ നല്‍കുന്നത്. നേരത്തെ ഈ വകുപ്പുകള്‍ ലഭിക്കുമെന്നായിരുന്നു മുരളീധരന്‍ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ വി ഡി സതീശന്‍ മന്ത്രിസഭയില്‍ പ്രമുഖ വകുപ്പുകള്‍ കെ സി വേണുഗോപാല്‍ വിഭാഗം കയ്യടക്കിയതോടെയാണ് മുരളീധരന് പ്രതീക്ഷിച്ച വകുപ്പ് നഷ്ടപ്പെട്ടത് എന്നാണു വിലയിരുത്തപ്പെട്ടത്.







