16 May, 2026 05:05:58 PM


ഒടുവിൽ മന്ത്രിസഭയിലേക്ക്; രമേശ് ചെന്നിത്തലയ്ക്ക് ആഭ്യന്തര വകുപ്പ്



തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ മന്ത്രിസഭാ രൂപീകരണ ചർച്ചകളിൽ തുടർന്നുവന്ന അനിശ്ചിതത്വങ്ങൾക്ക് ഒടുവിൽ ശുഭകരമായ പരിസമാപ്തി. ഹൈക്കമാൻഡിന്റെയും നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന്റെയും നേതൃത്വത്തിൽ നടന്ന ശക്തമായ അനുനയ നീക്കങ്ങൾക്കൊടുവിൽ രമേശ് ചെന്നിത്തല മന്ത്രിസഭയിലേക്ക് വരാൻ സമ്മതിച്ചു. പുതിയ സർക്കാരിൽ അതീവ പ്രാധാന്യമുള്ള ആഭ്യന്തരം, വിജിലൻസ് എന്നീ വകുപ്പുകൾ രമേശ് ചെന്നിത്തല കൈകാര്യം ചെയ്യും. അതേസമയം, നിർണായകമായ ധനകാര്യ വകുപ്പ് മുഖ്യമന്ത്രി വി.ഡി. സതീശൻ തന്നെ തന്റെ കൈകളിൽ നിലനിർത്തുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.

മന്ത്രിസഭയിൽ ചേരുന്നതുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന വിയോജിപ്പുകൾ പരിഹരിക്കാൻ വി.ഡി. സതീശൻ നേരിട്ട് നടത്തിയ ചർച്ചകൾ ഫലം കാണുകയായിരുന്നു. ഇതിന് പുറമെ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും ഇന്ന് ചെന്നിത്തലയുമായി പ്രത്യേക കൂടിക്കാഴ്ച നടത്തിയിരുന്നു. രമേശ് ചെന്നിത്തല മന്ത്രിസഭയുടെ ഭാഗമാകുമെങ്കിലും, തന്റെ ഗ്രൂപ്പിൽ നിന്ന് അദ്ദേഹം മുന്നോട്ടുവെച്ച മറ്റു നേതാക്കളുടെ പേരുകൾ ഈ ഘട്ടത്തിൽ പരിഗണിക്കാൻ കോൺഗ്രസ് നേതൃത്വം തയ്യാറായിട്ടില്ല.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 298