15 May, 2026 03:39:41 PM


ഡീൻ മൂക്കാതെ പഴുത്ത നേതാവ്, എംപിയെ കൊണ്ട് ഒരു ഗുണവുമില്ല- ഇടുക്കി ഡിസിസി പ്രസിഡൻ്റ്



ഇടുക്കി: ഇടുക്കി എംപി ഡീൻ കുര്യാക്കോസിനെതിരെ രൂക്ഷ വിമർശനവുമായി ഡിസിസി പ്രസിഡന്‍റ് സിപി മാത്യു. ഡീൻ മൂക്കാത്ത പഴുത്ത നേതാവ് എന്നായിരുന്നു ഡിസിസി പ്രസിഡന്‍റിന്‍റെ വിമര്‍ശനം. എംപിയെ കൊണ്ട് ഒരു ഗുണവും ഡിസിസിക്ക് ഉണ്ടായിരുന്നില്ല. സംഘടന നടത്തിക്കൊണ്ടുപോകാൻ ആവശ്യമായ ഒരു സഹായി എംപിയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നും വിമര്‍ശനം ഉയര്‍ന്നു. പിടി തോമസിൻ്റെ വിയർപ്പും അധ്വാനവും വിയർപ്പുമാണ് ടീമിൻ്റെ എംപി സ്ഥാനം. എംപി എന്നാൽ മെമ്പർ ഓഫ് പഞ്ചായത്ത് ആവരുതെന്നും സിപി മാത്യു വിമര്‍ശിച്ചു. 

'ഡിസിസിക്ക് എംപി ഒരു സഹായവും ചെയ്യുന്നില്ല. മറ്റ് ജില്ലകളിലെ എംപിമാര്‍ ഡിസിസിക്ക് സഹായം ചെയ്യാറുണ്ട്. എംപി എന്നാല്‍ മെമ്പര്‍ ഓഫ് പാര്‍ലമെന്റ് ആകണം, മെമ്പര്‍ ഓഫ് പഞ്ചായത്ത് ആകരുത്. വെറുതെ ചൊറിഞ്ഞ് മാന്തി ലഭിച്ച സൗഭാഗ്യം കളയരുത്', സി പി മാത്യു പറഞ്ഞു. നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന് അനുകൂലമായി പ്രകടനം നടത്തിയവര്‍ക്കെതിരെ ഡിസിസി നടപടിയെടുത്തത് ഡിന്‍ കുര്യാക്കോസ് ചോദ്യം ചെയ്തിരുന്നു. ഇതിലാണ് സി പി മാത്യുവിന്റെ പ്രതികരണം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 911