07 May, 2026 10:36:25 AM


വി എൻ വാസവൻ സിപിഎം സംസ്ഥാന സെക്രട്ടറിയാകാൻ സാധ്യത



കോട്ടയം: മുൻ മന്ത്രി വി എൻ വാസവൻ സിപിഎം സംസ്ഥാന സെക്രട്ടറിയാകണമെന്ന ആവശ്യം ശക്തമാകുന്നു. നിയമസഭ തിരഞ്ഞെടുപ്പിൽ എൽ ഡി എഫിന് കനത്ത തോൽവി നേരിട്ടതിനെ തുടർന്ന് സിപിഎമ്മിന്റെ നിലവിലെ സംസ്ഥാന സെക്രട്ടറിയായ എം വി ഗോവിന്ദനെ മാറ്റണമെന്ന ആവശ്യം അണികൾക്കിടയിൽ നിന്നും ഉയർന്നതോടെയാണ് വാസവൻ്റെ പേര് ആ സ്ഥാനത്തേക്ക് നിർദേശിക്കപ്പെടുന്നത്. 

സാമൂഹ്യ മാധ്യമങ്ങളിൽ വി എൻ വാസവൻ സി പി എം സംസ്ഥാന സെക്രട്ടറി ആകണമെന്ന അഭിപ്രായങ്ങളും ഉയർന്നു വരുന്നുണ്ട്. പക്വതയുള്ള ഒരു നേതാവ് സെക്രട്ടറി സ്ഥാനത്ത് എത്തിയാലേ സി പി എം ഇനി കേരളത്തിൽ രക്ഷപെടു എന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.

ജയിക്കുമെന്ന ആത്മവിശ്വാസത്തോടെയായിരുന്നു മന്ത്രിയായിരുന്ന വി എൻ വാസവൻ ഇക്കുറിയും ഏറ്റുമാനൂരിൽ അങ്കം കുറിക്കാൻ തീരുമാനിച്ചത്. പക്ഷേ കേരളത്തിൽ ആകമാനം ആഞ്ഞടിച്ച പിണറായി വിരുദ്ധ തരംഗത്തിന്റെ ഫലത്തിൽ വി എൻ വാസവനും പരാജയപ്പെട്ടു പോയി.

പതിനഞ്ചാം നിയമഭയിൽ ഏറ്റുമാനൂരിൽ നിന്നുമുള്ള എം.എൽ.എയും, കേരളത്തിൻറെ സഹകരണവും രജിസ്ട്രെഷനും വകുപ്പുകളുടെ മന്ത്രിയുമാണ് വി.എൻ.വാസവൻ . പന്ത്രണ്ടാം കേരള നിയമസഭയിൽ കോട്ടയത്തുനിന്നുള്ള എം.എൽ.എയും. സി.പി.എമ്മിൻ്റെ മുൻ കോട്ടയം ജില്ലാ സെക്രട്ടറിയും, നിലവിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കൂടിയാണ് വി.എൻ. വാസവൻ. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K