04 May, 2026 02:32:21 PM
ചാത്തന്നൂരിൽ ബി ജെ പിക്ക് അപ്രതീക്ഷിതനേട്ടം; നേമത്ത് രാജീവ് ചന്ദ്രശേഖർ

കൊല്ലം: ഒരിക്കലും പ്രതീക്ഷിക്കാത്ത ചാത്തന്നൂരിൽ ബി ജെ പിക്ക് ചരിത്ര നേട്ടം. ഇവിടെ ബി ജെ പി സ്ഥാനാർഥി ബി ബി ഗോപകുമാർ വിജയിച്ചു. 4002 വോട്ടിനാണ് വിജയിച്ചത്. നേമത്ത് രാജീവ് ചന്ദ്രശേഖർ വിജയം ഉറപ്പിച്ചു. ഇതോടെ ബിജെപിക്ക് 2 സീറ്റ് ലഭിക്കും. അതേസമയം ബിജെപി ഏറെ പ്രതീക്ഷ വെച്ചുപുലര്‍ത്തിയ പാലക്കാട് ശോഭാ സുരേന്ദ്രന്‍ പരാജയപ്പെട്ടു.
ചാത്തന്നൂരിൽ ബിജെപിക്ക് മുമ്പ് രണ്ടാം സ്ഥാനമായിരുന്നു. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും ബിജെപി രണ്ടാം സ്ഥാനത്തെത്തി. എൻഡിഎ തുടർച്ചയായി രണ്ടാം സ്ഥാനത്ത് എത്തുന്ന മണ്ഡലമാണ് ചാത്തന്നൂർ.







