04 May, 2026 08:31:59 AM
നെഞ്ചിടിപ്പോടെ മുന്നണികൾ; എല്‍ഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പം

തിരുവനന്തപുരം: കേരള നിയമസഭ തെരഞ്ഞെടുപ്പില്‍ ആദ്യ ഫല സൂചനകള്‍ പുറത്തുവന്നപ്പോള്‍ ഇഞ്ചോടിഞ്ച് പോരാട്ടം. വിട്ടുകൊടുക്കാന്‍ തയ്യാറല്ല എന്ന സൂചന നല്‍കി യുഡിഎഫും എല്‍ഡിഫും വാശിയേറിയ പോരാട്ടമാണ് കാഴ്ചവെയ്ക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ ഇന്ന് രാവിലെ എട്ടിന് ആരംഭിച്ചു.
കേരളത്തിനൊപ്പം പശ്ചിമ ബംഗാള്‍, അസം, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെയും പുതുച്ചേരിയിലെയും വോട്ടെണ്ണൽ രാവിലെ എട്ടിന് തന്നെ ആരംഭിച്ചു. കേരളത്തിൽ 140 മണ്ഡലങ്ങളിലാണ് വോട്ടെണ്ണൽ. ആകെ 43 വോട്ടെണ്ണൽ കേന്ദ്രങ്ങളാണുള്ളത്.







