27 April, 2026 09:34:18 AM


‌കുറ്റ്യാടിയിൽ വീടിനുള്ളിൽ നിന്ന് അഞ്ച് ശംഖുവരയൻ പാമ്പുകളെ പിടികൂടി



കോഴിക്കോട്: കുറ്റ്യാടിയിൽ വീടിനുള്ളിൽ നിന്ന് അഞ്ച് പാമ്പുകളെ പിടികൂടി. മീത്തൽ സ്വദേശി രമേശിന്റെ വീട്ടിൽ നിന്നാണ് പാമ്പുകളെ പിടികൂടിയത്. കുട്ടികൾ കിടന്നുറങ്ങിയ കിടക്കയിലാണ് ശംഖുവരയൻ ഇനത്തിലുള്ള വിഷപ്പാമ്പിനെ ആദ്യം കണ്ടത്. പിന്നാലെ വീട്ടിൽ നടത്തിയ പരിശോധനയിൽ മറ്റു മുറികളിലും പാമ്പിനെ കണ്ടെത്തുകയായിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K