17 April, 2026 09:37:29 AM


കുടുംബ പ്രശ്‌നം: കഞ്ഞിക്കുഴിയില്‍ യുവാവിനെ കുത്തിക്കൊന്നു



ഇടുക്കി: കഞ്ഞിക്കുഴിയില്‍ യുവാവിനെ കുത്തികൊന്നു. മൈക്കിള്‍സിറ്റി സ്വദേശി കല്ലുമാലിക്കല്‍ രാജന്‍ (26) ആണ് മരിച്ചത്. പ്രതിയായ കല്ലുവെലിക്കല്‍ വീട്ടില്‍ അനൂപിനെ (22) പൊലീസ് പിടികൂടി. ഇരുവരും ബന്ധുക്കളും അയല്‍വാസികളുമാണ്. വ്യാഴാഴ്ച രാത്രി 10.30ഓടെ രാജന്റെ വീട്ടില്‍വച്ചാണ് സംഭവം നടന്നത്. രാജന്‍ തടി പണിക്കാരനാണ്. പ്രതിയായ അനൂപ് കഞ്ഞിക്കുഴിയിലെ ഒരു ചിക്കന്‍ സെന്ററില്‍ ജോലി ചെയ്യുകയാണ്. രാജന്റെ പിതാവിന്റെ സഹോദരിയുടെ മകനാണ് അനൂപ്. സ്ഥലത്തു നിന്നും രക്ഷപ്പെട്ട അനൂപിനെ പുലര്‍ച്ചെ 3.00 മണിയോടെ കഞ്ഞിക്കുഴി പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബ പ്രശ്‌നത്തെ തുടര്‍ന്നാണ് കൊലപാതകം എന്നാണ് പോലീസ് നല്‍കുന്ന വിവരം. രാജന്റെ മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 953