08 April, 2026 09:39:38 PM
ഭിന്നശേഷിക്കാരിയെ പീഡിപ്പിക്കാൻ ശ്രമം; രണ്ടാനച്ഛൻ അറസ്റ്റിൽ

തിരുവനന്തപുരം : ഭിന്നശേഷിക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച രണ്ടാനച്ഛൻ അറസ്റ്റിൽ. കരകുളം സ്വദേശി രാജീവിനെ (40)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മണ്ണന്തല പൊലീസാണ് അറസ്റ്റ് ചെയ്തത്. പ്രായപൂർത്തിയാകാത്ത കുട്ടിയെ പ്രതി പല തവണ പീഡിപ്പിക്കാൻ ശ്രമിച്ചിരുന്നുവെന്നാണ് വിവരം. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്യുന്നത്. കാട്ടാക്കട, പോത്തൻകോഡ് സ്റ്റേഷനുകളിൽ രാജീവിനെതിരെ പോക്സോ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.





