08 April, 2026 04:51:43 PM


ബിജെപിക്കെതിരെ വീണ്ടും ആരോപണം; പാലക്കാട് വോര്‍ട്ടര്‍മാര്‍ക്ക് സാരി നല്‍കുന്ന ചിത്രങ്ങള്‍ പുറത്ത്



പാലക്കാട്: പാലക്കാട് ബിജെപിക്കെതിരെ വീണ്ടും ആരോപണം. വോര്‍ട്ടര്‍മാര്‍ക്ക് സാരി നല്‍കുന്ന ചിത്രങ്ങള്‍ പുറത്ത്. കല്ലേക്കാട് നിന്നുള്ള ദൃശ്യങ്ങൾ പുറത്തുവിട്ടു.  കോൺഗ്രസ് ആണ് ചിത്രങ്ങൾ പുറത്തുവിട്ടത്. വ്യാപകമായി പണവും സാരിയും നൽകുന്നുവെന്ന് കോൺഗ്രസ് ആരോപിച്ചു. വ്യാപകമായി കഴിഞ്ഞ ദിവസങ്ങളിൽ ഇത് നടന്നു. തെളിവ് ലഭിച്ചത് ഇന്നാണെന്നും കെപിസിസി ജനറൽ സെക്രട്ടറി ചന്ദ്രൻ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട പരാതി ഇലക്ഷൻ കമ്മിഷന് നൽകിയിട്ടുണ്ട്. പരാതിയിൽ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് വിശ്വസിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഒരു സ്ഥനാർഥി ഇത്രയും മോശമായും പെരുമാറുന്നത് കാണുന്നത് ഇതാദ്യമായാണ്. സ്ഥാനാർഥിക്കെതിരെ നടപടി സ്വീകരിക്കണം. എല്ലാ പ്രദേശങ്ങളും ഇവർ കൊടുത്ത പണത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വരുമെന്നും അദ്ദേഹം വ്യക്തമാക്കി.

നേരത്തെ പാലക്കാട് ബിജെപി പ്രവർത്തകർ വോട്ടർമാർക്ക് നൽകിയെന്ന് ആരോപണം ഉയർന്നിരുന്നു. പണം വിതരണം ചെയ്യുന്ന ദൃശ്യങ്ങൾ പുറത്ത്. കണ്ണാടി മേഖലയിൽ പണം വിതരണം ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. കോൺഗ്രസ് പ്രവർത്തകരാണ് ദൃശ്യങ്ങൾ പുറത്ത് വിട്ടത്. ദൃശ്യങ്ങൾ പകർത്തിയവരെ ഭീഷണിപ്പെടുത്തി NDA സ്ഥാനാർഥി ശോഭാ സുരേന്ദ്രൻ. അടിച്ചു കരണകുറ്റി പൊട്ടിക്കുമെന്ന് ഭീഷണി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 926