06 April, 2026 03:11:47 PM


സിപിഎം പ്രവർത്തകൻ യു കെ സലിം വധക്കേസ്; ആറ് എസ്ഡിപിഐ പ്രവര്‍ത്തകരെ കോടതി വെറുതെ വിട്ടു



കണ്ണൂര്‍: തലശ്ശേരി ഉസ്സന്‍മെട്ടയിലെ സിപിഎം പ്രവര്‍ത്തകന്‍ യു കെ സലിമിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ എസ്ഡിപിഐ പ്രവര്‍ത്തകര്‍ കുറ്റക്കാരല്ലെന്ന് കോടതി. കേസിലെ ആറ് പ്രതികളെയും തലശ്ശേരി അഡി. ജില്ലാ സെഷന്‍സ് കോടതി വെറുതെവിട്ടു. കെവി ലത്തീഫ്, ഇപി അബ്ദുള്ള, സക്കീര്‍ ഹുസ്സൈന്‍, പി നാസര്‍, ഷാബില്‍, മുഹമ്മദ് ഹിഷാം എന്നിവരെയാണ് കോടതി വെറുതെ വിട്ടത്.

2008 ജൂലൈ 23 ന് രാത്രി 8.30ഓടെയാണ് ഉസ്സന്‍മെട്ടയിലെ സലിം കുത്തേറ്റ് മരിച്ചത്. ഡിവൈഎഫ്‌ഐ പോസ്റ്ററിന് മുകളില്‍ എന്‍ഡിഎഫിന്റെ പോസ്റ്റര്‍ ഒട്ടിച്ചതുമായി ബന്ധപ്പെട്ടുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നായിരുന്നു കേസ്. കണ്ണൂരിലെ രാഷ്ട്രീയ രംഗത്ത് ഏറെ വിവാദമായിരുന്നു യു കെ സലിം വധക്കേസ്.  


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 925