04 April, 2026 11:42:03 AM


മൂന്നാമതും പെൺകുഞ്ഞ്; ഭാ​ര്യ​യെ​യും മ​ക്ക​ളെ​യും വെ​ള്ള​ത്തി​ൽ മു​ക്കി കൊന്ന​ പ്ര​തി പി​ടി​യി​ൽ



തെ​ല​ങ്കാ​ന: ആ​ൺ​കു​ഞ്ഞി​ന് ജ​ന്മം ന​ൽ​കി​യി​ല്ലെ​ന്ന് ആ​രോ​പി​ച്ച് ഗ​ർ​ഭി​ണി​യാ​യ ഭാ​ര്യ​യെ​യും ര​ണ്ട് പെ​ണ്മ​ക്ക​ളെ​യും വെ​ള്ള​ത്തി​ൽ മു​ക്കി​കൊ​ല​പ്പെ​ടു​ത്തി​യ യു​വാ​വ് അ​റ​സ്റ്റി​ൽ. തെ​ല​ങ്കാ​ന​യി​ലെ ഹ​നം​കൊ​ണ്ട​യി​ൽ ന‌​ട​ന്ന സം​ഭ​വ​ത്തി​ൽ മു​ഹ​മ്മ​ദ് അ​സ​റു​ദ്ദീ​നാ​ണ് പി​ടി​യി​ലാ​യ​ത്. ഭാ​ര്യ ഫ​ർ​ഹാ​ത്, മ​ക്ക​ളാ​യ ഉ​മേ​ര (8), ആ​യി​ഷ (6) എ​ന്നി​വ​രെ​യാ​ണ് ഇ​യാ​ൾ കൊ​ല​പ്പെ​ടു​ത്തി​യ​ത്. ഫർഹത്ത് മൂന്നാമതും ഗർഭിണിയായപ്പോൾ ഇതും പെൺകുഞ്ഞായിരിക്കുമെന്ന് ഇയാൾ കരുതി. മൂ​ന്നാ​മ​തും പെ​ൺ​കു​ഞ്ഞാ​ണെ​ന്ന് അ​റി​ഞ്ഞ​തോ​ടെ​യാ​ണ് ഇ​യാ​ൾ ക്രൂ​ര​ത ചെ​യ്ത​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. മൂ​ന്നു​പേ​ര​യും നീ​ന്ത​ൽ​ക്കു​ള​ത്തി​ൽ മു​ക്കി​ക്കൊ​ല്ലു​ക​യാ​യി​രു​ന്നു​വെ​ന്ന് മു​ഹ​മ്മ​ദ് അ​സ​റു​ദ്ദീ​ൻ മൊ​ഴി ന​ൽ​കി. കാ​ൽ വ​ഴു​തി മൂ​ന്ന് പേ​രും വെ​ള്ള​ത്തി​ൽ വീ​ണു എ​ന്നാ​ണ് ആ​ദ്യം ഇ​യാ​ൾ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞ​ത്. കൊ​ല​പാ​ത​ക​ത്തി​നു മു​ൻ​പ് സി​സി​ടി​വി ഓ​ഫ് ചെ​യ്തി​രു​ന്നു. മു​ൻ​പ് ര​ണ്ട് ത​വ​ണ ഫ​ർ​ഹാ​തി​നെ ഇ​യാ​ൾ നി​ർ​ബ​ന്ധി​ച്ച് ഗ​ർ​ഭഛി​ദ്ര​ത്തി​ന് വി​ധേ​യ​യാ​ക്കി​യി​രു​ന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 956