27 March, 2026 04:39:08 PM


ട്രെയിൻ യാത്രയ്ക്കിടെ കാണാതായ മധ്യവയസ്കന്റെ മൃതദേഹം റെയിൽവേ ട്രാക്കിനു സമീപം കണ്ടെത്തി



ചെങ്ങന്നൂർ: ട്രെയിൻ യാത്രയ്ക്കിടെ കാണാതായ മധ്യവയസ്കന്റെ മൃതദേഹം റെയിൽവേ ട്രാക്കിനു സമീപം കണ്ടെത്തി. പുലിയൂർ തിങ്കളാമുറ്റം തോട്ടിയാട്ട് മേലത്തേതിൽ സ്വദേശി ബിനു ഫിലിപ്പിന്റെ (മനു-52) മൃതദേഹമാണ് കാഞ്ഞിരമറ്റത്ത് റെയിൽവേ ട്രാക്കിനു സമീപം കണ്ടെത്തിയത്. വെള്ളിയാഴ്ച പുലർച്ചെ റെയിൽവേ ജീവനക്കാരുടെ പാളം പരിശോധനയ്ക്കിടെയാണ് മൃതദേഹം കണ്ടെത്തിയത്.

ബുധനാഴ്ച രാത്രി രാജധാനി എക്സ്പ്രസിൽ ചെങ്ങന്നൂരിൽ നിന്ന് എറണാകുളത്തേക്കുള്ള യാത്രാ മധ്യേയാണ് കാണാതായത്. ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷൻ കഴിഞ്ഞ ശേഷം ഉറങ്ങാൻ കിടന്ന ബിനു ഫിലിപ്പിനെ എവിടെ വച്ചാണ് കാണാതായത് എന്ന വിവരം ലഭിച്ചിരുന്നില്ല. കോട്ടയം, ഏറ്റുമാനൂർ, കുറുപ്പന്തറ സ്റ്റേഷനുകളിൽ ട്രെയിൻ നിർത്തിയിരുന്നു. ഇദ്ദേഹത്തിന്റെ മൊബൈൽ ഫോൺ സീറ്റിൽ നിന്നും ലഭിച്ചിരുന്നു. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 934