26 March, 2026 08:25:43 PM


സതീശന് നട്ടെല്ലിന് പകരം വാഴപ്പിണ്ടി അല്ലെങ്കില്‍ എസ്ഡിപിഐ വോട്ടുകള്‍ വേണ്ടെന്ന് പറയണം- കെ സുരേന്ദ്രന്‍



കാസർഗോഡ്: മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിൽ എസ്ഡിപിഐ സ്ഥാനാർത്ഥി പത്രിക പിൻവലിച്ചത് യുഡിഎഫും എസ്ഡിപിഐയും തമ്മിലുള്ള ധാരണയുടെ ഭാഗമാണെന്ന് ബിജെപി നേതാവും സ്ഥാനാര്‍ത്ഥിയുമായ കെ സുരേന്ദ്രന്‍. പത്രിക പിൻവലിച്ച കെ എം അഷ്റഫിന്റെ നടപടിക്ക് പിന്നിൽ വി ഡി സതീശനും പി കെ കുഞ്ഞാലിക്കുട്ടിയും നേരിട്ട് നടത്തിയ ഇടപെടലുകളാണെന്നും അദ്ദേഹം ആരോപിച്ചു.

മുസ്ലിം സംഘടനകളെ ഉപയോഗിച്ച് സമ്മർദം ചെലുത്തിയാണ് എസ്ഡിപിഐ സ്ഥാനാർത്ഥിയെ പിൻവലിപ്പിച്ചത്. 'പ്രതിപക്ഷ നേതാവ് വി ഡി സതീശന് നട്ടെല്ലിന് പകരം വാഴപ്പിണ്ടിയല്ല ഉള്ളതെങ്കിൽ, എസ്ഡിപിഐയുടെ വോട്ടുകൾ വേണ്ടെന്ന് പരസ്യമായി പറയാൻ തയാറാവണം,'- സുരേന്ദ്രൻ പറഞ്ഞു. ഇത്തരം അവിശുദ്ധ സഖ്യങ്ങളൊന്നും മഞ്ചേശ്വരത്ത് ഇത്തവണ വിജയിക്കില്ലെന്നും അദ്ദേഹം കൂട്ടിചേർത്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 932