26 March, 2026 12:42:33 PM


ട്രെ​യി​നി​ൽ പ​ത്തു​വ​യ​സു​കാ​രി​ക്ക് നേ​രെ ലൈം​ഗി​കാ​തി​ക്ര​മം: ബെ​ഡ് റോ​ൾ ജീ​വ​ന​ക്കാ​ര​ൻ പി​ടി​യി​ൽ



കോ​ഴി​ക്കോ​ട്: ഓ​ഖ - എ​റ​ണാ​കു​ളം എ​ക്സ്പ്ര​സി​ൽ യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്ന പ​ത്തു​വ​യ​സു​കാ​രി​ക്ക് നേ​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ റെ​യി​ൽ​വേ ബെ​ഡ് റോ​ൾ ജീ​വ​ന​ക്കാ​ര​ൻ പി​ടി​യി​ലാ​യി. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ കാ​ൺ​പൂ​ർ സ്വ​ദേ​ശി​യാ​യ ന​ൻ​ഹ​ക്കു​വി​നെ​യാ​ണ് (30) കോ​ഴി​ക്കോ​ട് റെ​യി​ൽ​വേ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​ക്ക് മേ​ൽ പോ​ക്സോ നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ത്തു.

കു​ട്ടി​യും കു​ടും​ബ​വും ട്രെ​യി​നി​ൽ യാ​ത്ര ചെ​യ്യ​വെ​യാ​ണ് സം​ഭ​വം. ട്രെ​യി​ൻ ക​ണ്ണൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ എ​ത്തി​യ​പ്പോ​ൾ കു​ട്ടി​യു​ടെ അ​മ്മ വെ​ള്ളം വാ​ങ്ങാ​നാ​യി പു​റ​ത്തി​റ​ങ്ങി. ഈ ​സ​മ​യം നോ​ക്കി പ്ര​തി കു​ട്ടി​യു​ടെ അ​ടു​ത്തെ​ത്തി മോ​ശ​മാ​യി പെ​രു​മാ​റു​ക​യാ​യി​രു​ന്നു. അ​മ്മ തി​രി​കെ എ​ത്തി​യ​പ്പോ​ൾ കു​ട്ടി വി​വ​രം അ​റി​യി​ക്കു​ക​യും തു​ട​ർ​ന്ന് കോ​ഴി​ക്കോ​ട് റെ​യി​ൽ​വേ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യും ചെ​യ്തു.

പ​രാ​തി ല​ഭി​ച്ച​തി​ന് പി​ന്നാ​ലെ പൊ​ലീ​സ് പ്ര​തി​ക്കാ​യി തി​ര​ച്ചി​ൽ ആ​രം​ഭി​ച്ചു. കോ​ഴി​ക്കോ​ട് വെ​ച്ച് ഇ​യാ​ളെ ക​ണ്ടെ​ത്താ​നാ​യി​ല്ലെ​ങ്കി​ലും പി​ന്നീ​ട് എ​റ​ണാ​കു​ള​ത്ത് വെ​ച്ച് പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. പ്ര​തി​യെ കോ​ട​തി 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 957