18 March, 2026 12:58:14 PM


കോണ്‍ഗ്രസിന് 95 സീറ്റ്, ലീഗിന് 27 സീറ്റ്; യുഡിഎഫില്‍ സീറ്റ് വിഭജനം പൂർത്തിയായെന്ന് വി.ഡി. സതീശൻ



തിരുവനന്തപുരം: യുഡിഎഫ് സീറ്റ് വിഭജനം പൂർത്തിയായതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കോൺഗ്രസ് 95 സീറ്റിലും മുസ്ലീം ലീഗ് 27 സീറ്റിലും ജോസഫ് വിഭാഗം എട്ട് സീറ്റിലും മത്സരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. എംപിമാർ മത്സരിക്കുന്ന കാര്യം ഹൈക്കമാൻഡ് തീരുമാനിക്കുമെന്നും രണ്ടാം ഘട്ട പട്ടിക ഇന്ന് പുറത്തിറക്കുമെന്നും വി.ഡി. സതീശൻ പറഞ്ഞു. യുഡിഎഫിൽ പ്രശ്നങ്ങളില്ല, ലീഗ് അധിക സീറ്റ് ആവശ്യപ്പെട്ടിട്ടില്ലെന്നും സതീശൻ പറഞ്ഞു. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് യുഡിഎഫിൽ തർക്കമെന്ന മാധ്യമ വാർത്തകളെ പ്രതിപക്ഷ നേതാവ് പൂർണമായും തള്ളി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 950