26 February, 2026 12:28:28 PM
ഡ്രൈവിങ്ങിനിടെ ഹൃദയാഘാതം; മാവേലിക്കരയിൽ കെഎസ്ആർടിസി ബസ് ഡ്രൈവർ മരിച്ചു

ആലപ്പുഴ: ആലപ്പുഴ മാവേലിക്കരയിൽ ഡ്രൈവിങ്ങിനിടെ കെഎസ്ആർടിസി ബസ് ഡ്രൈവർക്ക് ഹൃദയാഘാതം. നിയന്ത്രണംവിട്ട കെഎസ്ആർടിസി ബസ് കടയിലേക്ക് ഇടിച്ചു കയറി. അപകടത്തിൽ യാത്രക്കാർക്ക് പരുക്കുകൾ ഇല്ല. പത്തനംതിട്ടയിൽ നിന്ന് മാവേലിക്കരയ്ക്ക് പോകുകയായിരുന്നു കെഎസ്ആർടിസി ബസിലെ ഡ്രൈവർക്കാണ് പെട്ടെന്ന് ഹൃദയാഘാതം ഉണ്ടായത്. ഡ്രൈവർ പ്രദീപിനെ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇന്ന് രാവിലെ ഒൻപത് മണിയോടെയായിരുന്നു മാവേലിക്കര നടക്കാവിൽ വെച്ച് അപകടം ഉണ്ടായത്. കടയുടെ മതിലിൽ ഇടിച്ചാണ് ബസ് നിർത്തിയത്. ഏറെ ദൂരം ബസ് നിയന്ത്രണംവിട്ട് വരികയായിരുന്നു. ബസിലുണ്ടായിരുന്ന യാത്രക്കാർ നിലവിളിക്കുന്ന ശബ്ദവും സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. ബസ് നിയന്ത്രണം വിട്ട ഉടൻ ബസിലുണ്ടായിരുന്ന യാത്രക്കാരന്‍റെ സമയോചിത ഇടപെടലിലാണ് വന്‍ അപകടം ഒഴിവായത്. യാത്രക്കാരന്‍ സ്റ്റിയറിങ് നിയന്ത്രണം ഏറ്റെടുക്കുകയും ബസ് റോഡരികിലെ കടയുടെ ബോര്‍ഡിലേക്കും മതിലിലേക്കും ഇടിച്ചു കയറുകയായിരുന്നു. അപകടത്തിന് പിന്നാലെ യാത്രക്കാര്‍ക്ക് പരിക്കേറ്റു.







