24 February, 2026 07:46:42 PM


കൊച്ചി മറൈൻ ഡ്രൈവിൽ കായലിൽ നവജാതശിശുവിന്‍റെ മൃതദേഹം കണ്ടെത്തി



കൊച്ചി: കൊച്ചിയിൽ കായലിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. പെൺകുഞ്ഞിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മറൈൻ ഡ്രൈവിന് സമീപമായിരുന്നു മൃതദേഹം. എറണാകുളം സെൻട്രൽ പൊലീസ് സ്ഥലത്തെത്തിയാണ് മൃതദേഹം കരയിലെത്തിച്ചത്. മറൈൻ ഡ്രൈവിലെ മഴവിൽ പാലത്തിനോട് ചേർന്നാണ് മൃതദേഹം കണ്ടത്. ഇതുവഴി വന്ന രണ്ട് പെൺകുട്ടികളാണ് കായലിൽ മൃതദേഹം ഒഴുകുന്ന നിലയിൽ കണ്ടത്. പൊക്കിൾകൊടിയോട് കൂടിയ കുഞ്ഞിന്റെ മൃതദേഹമായിരുന്നു ഇതെന്ന് ദൃക്‌സാക്ഷി പറഞ്ഞു. അതേസമയം മൃതദേഹത്തിന്റെ പഴക്കം നിർണയിക്കാൻ ആയിട്ടില്ല. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായി. പൂർണ്ണ വളർച്ച എത്താത്ത കുഞ്ഞെന്നാണ് പോലീസിന്‍റെ നിഗമനം. നവജാത ശിശുവിന്റെ തലയിൽ പരിക്കുണ്ട്. മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 929