07 February, 2026 07:20:31 PM
തിരുവനന്തപുരത്ത് മൂന്ന് വയസുകാരന് തെരുവുനായയുടെ ആക്രമണത്തില്‍ ഗുരുതര പരിക്ക്

തിരുവനന്തപുരം: തിരുവനന്തപുരത്ത് മൂന്ന് വയസുകാരന് തെരുവുനായയുടെ ആക്രമണത്തിൽ ഗുരുതര പരിക്ക്. വാമനപുരം - കണിച്ചോട് സ്വദേശി കെൽവിനെയാണ് വീടിന്റെ മുറ്റത്ത് കളിച്ച് കൊണ്ടിരുന്നപ്പോൾ തെരുവുനായ ആക്രമിച്ചത്. ഇന്ന് രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. കുട്ടിയുടെ മുഖത്താണ് പരിക്കേറ്റത്. മൂക്കിലും വായിലും നെറ്റിയിലും കുട്ടിക്ക് കടിയേറ്റു. ആദ്യം വാമനപുരത്തെ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കും കുട്ടിയെ കൊണ്ടുപോയി. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുകയാണ് കുട്ടി. കുട്ടിയുടെ ആരോഗ്യനില സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.







