07 February, 2026 10:48:41 AM
നാഡി പരിശോധനയിൽ വൈദഗ്ധ്യം നേടിയ യുവ ഡോക്ടർമാർക്ക് ആദരം

വൈക്കം: നാഡി പരിശോധന രംഗത്ത് വൈദഗ്ധ്യം നേടിയ യുവ ഡോക്ടർമാരായ ഡോ. കൃഷ്ണപ്രിയ, ഡോ. വിഷ്ണു മോഹൻ എന്നിവരെ വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിൽ ആദരിച്ചു. നാഡിപരിശോധന എന്ന പാരമ്പര്യ വൈദ്യശാസ്ത്ര ശാഖയിൽ മികച്ച പരിശീലനവും പ്രായോഗിക പരിചയവും നേടിയതിനുള്ള അംഗീകാരമായാണ് ഇരുവരെയും ആദരിച്ചത്.
ഡോക്ടർമാരെ പൊന്നാട അണിയിച്ചും സ്മരണികകൾ നൽകിയുമാണ് ആദരിച്ചത്. പാരമ്പര്യ ചികിത്സാരീതികളെ ശാസ്ത്രീയമായി പഠിച്ച് സമൂഹത്തിന്റെ ആരോഗ്യ സംരക്ഷണത്തിന് പ്രയോജനപ്പെടുത്തുന്ന യുവ ഡോക്ടർമാരുടെ പ്രവർത്തനം അഭിനന്ദനാർഹമാണെന്ന് ചടങ്ങിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. നാഡിപരിശോധനയുടെ പ്രാധാന്യവും ഭാവിയിൽ ഈ ചികിത്സാ ശാഖയ്ക്ക് മുന്നിലുള്ള സാധ്യതകളും ചടങ്ങിൽ വിശദീകരിക്കപ്പെട്ടു.






