17 November, 2026 08:47:19 PM
ഭവനരഹിതരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാകും- മന്ത്രി മോന്‍സ് ജോസഫ്

കാണക്കാരി: സംസ്ഥാനത്തെ ഭവനരഹിതരെ പുനരധിവസിപ്പിക്കുന്നതിനുള്ള സമഗ്ര പദ്ധതി സംസ്ഥാനതലത്തില്‍ നടപ്പിലാക്കുമെന്ന് മന്ത്രി മോന്‍സ് ജോസഫ് പറഞ്ഞു. സര്‍ക്കാരും സന്നദ്ധസംഘടനകളും ഇക്കാര്യത്തില്‍ ഒന്നിച്ചുചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. ഭവനരഹിതരെ പുനരധിവസിപ്പിക്കുന്നതില്‍ സംസ്ഥാനത്തു തന്നെ മാതൃകയാക്കാവുന്ന പദ്ധതിയാണ് ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ നേതൃത്വം നല്കുന്ന സ്‌നേഹദീപം ഭവന പദ്ധതിയെന്ന് മന്ത്രി മോന്‍സ് ജോസഫ് അഭിപ്രായപ്പെട്ടു.
സ്‌നേഹദീപം ഭവനപദ്ധതിപ്രകാരമുള്ള 67-ാം സ്‌നേഹവീടിന്റെ ശിലാസ്ഥാപനം കാണക്കാരി പഞ്ചായത്തിലെ കടപ്പൂരില്‍ നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി മോന്‍സ് ജോസഫ്. കാണക്കാരി പഞ്ചായത്തില്‍ സ്‌നേഹദീപം ഭവനപദ്ധതിപ്രകാരം നിര്‍മ്മിക്കുന്ന ആദ്യസ്‌നേഹവീടാണിത്. കിടങ്ങൂര്‍ സ്വദേശിയായ അമേരിക്കന്‍ മലയാളി സൈമണ്‍ കോട്ടൂരാണ് ഈ വീട് നിര്‍മ്മാണത്തിനായി 5 ലക്ഷം രൂപ സ്‌നേഹദീപം സൊസൈറ്റിക്ക് നല്കുന്നത്. യോഗത്തില്‍ സ്‌നേഹദീപം പ്രസിഡന്റ് ജോയി ജോര്‍ജ് കൈതയ്ക്കല്‍ അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.ആര്‍. വിജേഷ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ സിന്‍സി ജെയ്‌സണ്‍, രതീഷ് എണ്ണച്ചേരില്‍, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ റോയി ചാണകപ്പാറ, എല്‍സമ്മ ജോണ്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ജാന്‍സി തോമസ്, സ്‌നേഹദീപം സൊസൈറ്റി ഭാരവാഹികളായ ജോബിന്‍ വാഴപ്പള്ളില്‍, ജെയിംസ് കടുതോടില്‍, കെ.ജെ. സിറിയക് കളരിക്കല്‍, രാജേഷ് നെല്ലുനില്‍ക്കുംതടത്തില്‍, പി.ജെ. മൈക്കിള്‍, കെ.കെ. അമ്മിണി, സന്തോഷ് കുമാര്‍, ജോസഫ് ബോണിഫസ് എന്നിവര്‍ പ്രസംഗിച്ചു.
സ്‌നേഹദീപം ഭവന പദ്ധതിപ്രകാരമുള്ള 67-ാം സ്‌നേഹവീടിന്റെ ശിലാസ്ഥാപനം മന്ത്രി മോന്‍സ് ജോസഫ് നിര്‍വ്വഹിക്കുന്നു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ സമീപം.




