01 October, 2026 07:58:09 PM


കാപ്പ നിയമപ്രകാരം യുവാവിനെ കരുതൽ തടങ്കലിലാക്കി



കോട്ടയം: കേരള സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം കാപ്പ പ്രകാരം കോട്ടയം ജില്ലയിൽ ഒരാളെ കരുതൽ തടങ്കലിലാക്കി. വൈക്കം താലൂക്കിലെ ചെമ്പ് വില്ലേജിൽ കടുത്തുരുത്തി ചാലത്തറ വീട്ടിൽ കൃഷ്ണന്റെ മകൻ അനന്ദു സി.കെ (29)-നെതിരെയാണ് നടപടി. നിരന്തരം സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുവരുന്നതായി കണ്ടെത്തിയതിനെ തുടർന്ന് കോട്ടയം ജില്ലാ പോലീസ് മേധാവി ശ്രീ സാബു മാത്യു K. M. IPS ന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽകേരള സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം, 2007-ലെ വകുപ്പ് 3(1) പ്രകാരം നടപടി സ്വീകരിക്കുന്നതിന് ജില്ലാ കളക്ടർ ഉത്തരവിട്ടു. 22.09.2026 തീയതിയിലെ ജില്ലാ കളക്ടറുടെ  ഉത്തരവ് 25.09.2026-ന് നടപ്പാക്കി അനന്ദു സി.കെ-യെ വിയ്യൂർ സെൻട്രൽ ജയിലിൽ പാർപ്പിച്ചു.
ജില്ലയിൽ സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിന്റെയും പൊതുസുരക്ഷ ഉറപ്പാക്കുന്നതിന്റെയും ഭാഗമായി നിയമാനുസൃത നടപടികൾ തുടരുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 947