06 July, 2026 11:25:16 AM
വൈക്കത്ത് തലയ്ക്ക് അടിയേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കോട്ടയം: കമ്പി വടികൊണ്ട് തലയ്ക്കടിയേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. വൈക്കം ചെമ്പ് സ്വദേശി വിനീഷാണ് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മരിച്ചത്. സംഭവത്തില്‍ പ്രതികളായ ബിജു, ബിന്ദു എന്നിവരെ നേരത്തെ പൊലീസ് പിടികൂടിയിരുന്നു. ഇക്കഴിഞ്ഞ മെയ് മാസത്തിലായിരുന്നു കേസിനാസ്പദമായ സംഭവം. പാട്ട് പാടിയതിനെ തുടര്‍ന്നുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. കമ്പി വടി കൊണ്ട് അടിയേറ്റതോടെ വിനീഷിന്റെ തലയോട്ടി പൊട്ടിയിരുന്നു. നിരവധി കേസുകളില്‍ പ്രതിയാണ് ബിജു.






