21 November, 2026 08:24:16 PM
കല്ലറയിൽ എം.ഡി.എം.എയുമായി ബൈക്കിൽ സഞ്ചരിച്ച രണ്ടുപേർ അറസ്റ്റിൽ

കോട്ടയം: നിരോധിത മയക്കുമരുന്നായ എം.ഡി.എം.എയുമായി ബുള്ളറ്റിൽ സഞ്ചരിച്ച രണ്ടുപേരെ കല്ലറ പോലീസ് അറസ്റ്റ് ചെയ്തു. വൈക്കം ടി.വി. പുരം മട്ടപ്പള്ളി ഭാഗം ആവള്ളിയിൽ അരുൺ എ.പി. (Arun A.P.), പാലക്കാട് കൊല്ലങ്കോട് പല്ലശന സ്വദേശിയായ രാജേഷ് കെ. (Rajesh K.) എന്നിവരാണ് അറസ്റ്റിലായത്. 2026 നവംബർ 20-ന് രാത്രി 10 മണിയോടെ വല്യാറ ഭാഗത്ത് കല്ലറ പോലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് റോയൽ എൻഫീൽഡ് ബുള്ളറ്റിൽ സഞ്ചരിച്ചിരുന്ന പ്രതികളെ പിടികൂടിയത്. ഇവരിൽ നിന്ന് 0.620 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. മയക്കുമരുന്ന് അനധികൃതമായി കൈവശം സൂക്ഷിക്കുകയും കടത്തിക്കൊണ്ടുവരികയും ചെയ്തതായി കണ്ടെത്തിയതിനെ തുടർന്ന് പ്രതികളെ അറസ്റ്റ് ചെയ്യുകയും എം.ഡി.എം.എയും വാഹനവും കസ്റ്റഡിയിലെടുക്കുകയും ചെയ്തു. കല്ലറ പോലീസ് സ്റ്റേഷനിൽ എൻ.ഡി.പി.എസ് നിയമ പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് തുടർനടപടികൾ സ്വീകരിച്ചുവരുന്നു. എസ് ഐ ബെജിൻ കെ ബെന്നി, എസ് ഐ പ്രദീപ്, എ എസ് ഐ അനീഷ് എസ്.സി.പി.ഒ രഞ്ജിത്, അജീഷ് പി, സി.പി.ഒ ശ്യം കുമാർ , പ്രേം ലാൽ എന്നിവരുടെ പോലീസ് സംഘമാണ് ലഹരിവസ്തുവുമായി പിടികൂടിയത്.




