31 October, 2026 09:53:42 AM
പ്രായപൂർത്തിയാകാത്ത അതിജീവിതയെ ലൈംഗികാതിക്രമത്തിന് ഇരയാക്കി; പ്രതിക്ക് 5 വർഷം കഠിനതടവ്

കോട്ടയം: പ്രായപൂർത്തിയാകാത്ത അതിജീവിതയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ പ്രതിക്ക് അഞ്ച് വർഷം കഠിനതടവും 20,000 രൂപ പിഴയും ശിക്ഷ വിധിച്ചു. അസം സോനിത്പൂർ സ്വദേശിയായ ബുധൽ ലക്രയുടെ മകൻ ബിരാന്ത ലക്ര (25) യെയാണ് കോട്ടയം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി (പോക്സോ) ജഡ്ജി ശ്രീമതി റോഷ്നി എച്ച്. ശിക്ഷിച്ചത്. പോക്സോ നിയമത്തിലെയും ഭാരതീയ ന്യായ സംഹിതയിലെയും (BNS) വിവിധ വകുപ്പുകൾ പ്രകാരമാണ് കോടതി ശിക്ഷ വിധിച്ചത്. വൈക്കം പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ജയകൃഷ്ണൻ എം. ആണ് കേസിൽ അന്വേഷണം നടത്തിയത്. കേസിൽ പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 13 സാക്ഷികളെ വിസ്തരിക്കുകയും 17 രേഖകൾ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. പോൾ കെ. എബ്രഹാം ഹാജരായി.




