01 September, 2026 09:19:06 AM
കടുത്തുരുത്തിയിൽ എം.ഡി.എം.എയും ഹാഷിഷ് ഓയിലും കഞ്ചാവുമായി യുവാവ് പിടിയിൽ

കോട്ടയം: കടുത്തുരുത്തി പോലീസ് സ്റ്റേഷൻ പരിധിയിൽ മാരക ലഹരി വസ്തുക്കളുമായി യുവാവ് പിടിയിലായി. കടുത്തുരുത്തി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്. കടുത്തുരുത്തി, നീഴൂർ പി.ഒ., പത്തിക്കപ്പറമ്പിൽ വീട്ടിൽ ശിവദാസിന്റെ മകൻ അബിൻ ദാസ് (30) ആണ് പിടിയിലായത്. പ്രതിയിൽ നിന്നും 6.26 ഗ്രാം എം.ഡി.എം.എ., 40 മില്ലി ഹാഷിഷ് ഓയിൽ, 3 ഗ്രാം കഞ്ചാവ് എന്നിവ പോലീസ് പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് കടുത്തുരുത്തി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.






