16 October, 2026 07:07:16 PM


വൈക്കം സിഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന



വൈക്കം: കോട്ടയം വൈക്കം സിഐ ഓഫീസിൽ വിജിലൻസ് സംഘം മിന്നൽ പരിശോധന നടത്തി. സിഐ ഷമീർ ഖാൻ അനധികൃതമായി കൈക്കൂലി വാങ്ങിയെന്ന പരാതിയെ തുടർന്നാണ് നടപടി. വിജിലൻസ് സംഘം നടത്തിയ പരിശോധനയില്‍ ക്രമക്കേട് കണ്ടെത്തിയിട്ടുണ്ട്. ഒരു മാസം കൊണ്ട് രണ്ട് ലക്ഷം രൂപയിലെത്തിയിട്ടുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തൽ.  കോട്ടയം വിജിലൻസ് ആന്റ് ആന്റി കറപ്ഷൻസ് ബ്യൂറോയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ വൈക്കം സ്‌റ്റേഷനിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് ക്രമക്കേടിന്റെ വിവരങ്ങൾ കണ്ടെത്തിയത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K