14 November, 2026 05:45:05 PM


തലയോലപ്പറമ്പിൽ വോളിബോൾ കളിക്കിടെ കായികാധ്യാപകൻ കുഴഞ്ഞുവീണു മരിച്ചു



തലയോലപ്പറമ്പ്: കോട്ടയം തലയോലപ്പറമ്പിൽ വോളിബോൾ കളിക്കുന്നതിനിടെ കായികാധ്യാപകൻ കുഴഞ്ഞുവീണ് മരിച്ചു. മുളക്കുളം സ്വദേശിയായ റോബിൻ ചാക്കോ (45) ആണ് മരിച്ചത്. സ്കൂൾ കായികാധ്യാപകനും ജിം ഉടമയുമായിരുന്ന അദ്ദേഹം ഇന്ന് രാവിലെ ഒമ്പത് മണിയോടെ മുളക്കുളം വോളിബോൾ സ്റ്റേഡിയത്തിൽ വെച്ചാണ് കുഴഞ്ഞുവീണത്. ഉടൻതന്നെ പിറവത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വെള്ളൂർ ഭാവൻസ് വിദ്യാലയത്തിലെ പ്രധാന സ്പോർട്സ് പരിശീലകനായി സേവനം അനുഷ്ഠിച്ചിട്ടുള്ള റോബിൻ, വിവിധ വിദ്യാലയങ്ങളിൽ ഫിസിക്കൽ എഡ്യൂക്കേഷൻ അധ്യാപകനായും പ്രവർത്തിച്ചിട്ടുണ്ട്. തലയോലപ്പറമ്പ് പള്ളിക്കവലയ്ക്ക് സമീപമുള്ള ഏഷ്യൻ ജിമ്മിന്റെ ഉടമ കൂടിയായിരുന്നു അദ്ദേഹം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 938