14 August, 2026 12:19:04 PM


വൈ​ക്ക​ത്ത് പ​നി​യെ തു​ട​ർ​ന്ന് വീ​ട്ട​മ്മ മ​രി​ച്ചു;​ ചി​കി​ത്സാ പി​ഴ​വെന്ന് ബ​ന്ധു​ക്ക​ൾ



ത​ല​യോ​ല​പ്പ​റ​മ്പ്: പ​നി​യെ തു​ട​ർ​ന്ന് ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യ വീ​ട്ട​മ്മ മ​രി​ച്ച​ത് ചി​കി​ത്സാ​പ്പി​ഴ​വു​മൂ​ല​മാ​ണെ​ന്ന പ​രാ​തി​യു​മാ​യി ബ​ന്ധു​ക്ക​ൾ. വെ​ള്ളൂ​ർ ഇ​റു​മ്പ​യം ഇ​ഞ്ചി​ക്കാ​ല​യി​ൽ ജോ​ൺ കു​ര്യാ​ക്കോ​സി​ന്‍റെ ഭാ​ര്യ റെ​ജി​മോ​ളു (53)ടെ ​മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ബ​ന്ധു​ക്ക​ൾ വെ​ള്ളൂ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. 

ക​ഴി​ഞ്ഞ 30ന് ​പ​നി​യെ​ത്തു​ട​ർ​ന്ന് വൈ​ക്കം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ​ത്തി​യ റെ​ജി​മോ​ൾ​ക്ക് കു​ത്തി​വ​യ്പ്പും മ​രു​ന്നും ന​ൽ​കി​യി​രു​ന്നു. പി​ന്നീ​ട് കൈ​യി​ൽ നീ​രു​വ​ന്ന് കൈ ​ഉ​യ​ർ​ത്താ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​വ​ന്ന​തോ​ടെ വൈ​ക്കം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ വീ​ണ്ടും എ​ത്തി​യെ​ങ്കി​ലും സ്കാ​നിം​ഗ് ന​ട​ത്താ​ൻ നി​ർ​ദ്ദേ​ശി​ച്ച​തോ​ടെ സാ​മ്പ​ത്തി​ക പ​രാ​ധീ​ന​ത​മൂ​ലം വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി. 

കൈ​യ്ക്ക് വേ​ദ​ന അ​സ​ഹ്യ​മാ​യ​തോ​ടെ മു​ട്ടു​ചി​റ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ 10ന് ​ചി​കി​ത്സ തേ​ടി​യ റെ​ജി​മോ​ൾ​ക്ക് 12ന് ​കൈ​യ്ക്ക് ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യെ​ങ്കി​ലും ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 1.10 ഓ​ടെ മ​രി​ച്ചു. നി​ർ​ധ​ന കു​ടും​ബ​ത്തി​ന്‍റെ താ​ങ്ങാ​യി​രു​ന്ന വീ​ട്ട​മ്മ​യു​ടെ അ​കാ​ല​ത്തി​ലെ വി​യോ​ഗം കു​ടും​ബ​ത്തി​ന് ക​ന​ത്ത പ്ര​ഹ​ര​മാ​യി. വൈ​ക്ക​ത്ത് ആ​ശു​പ​ത്രി​യി​ൽ നി​ന്നെ​ടു​ത്ത കു​ത്തി​വ​യ്പ്പി​നെ​ത്തു​ട​ർ​ന്നാ​ണ് റെ​ജി​മോ​ൾ​ക്ക് അ​സു​ഖം മൂ​ർ​ച്ഛി​ച്ച​തെ​ന്നും താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ചി​കി​ത്സാ​പ്പി​ഴ​വാ​ണ് വീ​ട്ട​മ്മ​യു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ​തെ​ന്നു​മാ​ണ് ബ​ന്ധു​ക്ക​ളു​ടെ ആ​രോ​പ​ണം. 

റെ​ജി​മോ​ളു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബ​ന്ധു​ക്ക​ളു​ടെ പ​രാ​തി ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ടം ചെ​യ്ത​തി​നു​ശേ​ഷ​മേ മ​ര​ണ​കാ​ര​ണം വ്യ​ക്ത​മാ​കൂ​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. സം​സ്കാ​രം ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലി​ന് ഇ​റു​മ്പ​യം സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി സെ​മി​ത്തേ​രി​യി​ൽ. മ​ക്ക​ൾ:​അ​നി​ത, ജോ​സ്‌​മി, സി​റി​ൾ.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K