06 October, 2025 12:44:44 PM
ഇത്തിപ്പുഴയില്‍ നിയന്ത്രണംവിട്ട ബൈക്ക് മറിഞ്ഞ് അപകടം; യുവാവിന് ദാരുണാന്ത്യം

വൈക്കം(കോട്ടയം): വൈക്കം- എറണാകുളം റോഡില്‍ ഇത്തിപ്പുഴയില്‍ നിയന്ത്രണംവിട്ട് ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു. ചേര്‍ത്തല മൂലയില്‍ വീട്ടില്‍ കുര്യന്‍ തരകന്റെ മകന്‍ ആന്റണി തരകന്‍ (24) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി 12.30-ന് ഇത്തിപ്പുഴ പാലത്തിന് സമീപമാണ് അപകടം. പാലത്തിന്റെ കൈവരിയില്‍ ഇടിച്ച് റോഡില്‍ തെറിച്ച് വീണ് ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടന്‍ വൈക്കം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വൈക്കം പോലീസ് പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.