09 October, 2025 03:46:09 PM
അക്കരപ്പാടം പാലത്തിൽ നിന്നും പുഴയിൽ ചാടിയ പ്ലസ് ടു വിദ്യാർഥിനിയുടെ മൃതദേഹം കണ്ടെത്തി

വൈക്കം അക്കരപ്പാടം പാലത്തിൽ നിന്നും പുഴയിൽ ചാടിയ പ്ലസ് ടു വിദ്യാർഥിനിയുടെ മൃതദേഹം കണ്ടെത്തി. കുലശേഖരമംഗലം സ്‌കൂളിലെ പ്ലസ്ടു വിദ്യാർത്ഥിനി പൂജ പി പ്രസാദാണ് മൂവാറ്റുപുഴയിലേക്ക് ചാടിയത്. കുട്ടിയുടെ ബാഗും ചെരുപ്പും സംഭവ സ്ഥലത്തു നിന്നും രാവിലെ കണ്ടെത്തിയിരുന്നു. അഗ്നിരക്ഷാ സേനാ സംഘവും വൈക്കം പൊലീസും നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. പാലത്തിനു മുകളിൽ യൂണിഫോം ധരിച്ച കുട്ടി നിൽക്കുന്നത് കണ്ടതായി നാട്ടുകാർ പൊലീസീനു മൊഴി നൽകിയിരുന്നു. ഇതിന് പിന്നാലെ അഗ്നിരക്ഷാ സേനാ സംഘവും വൈക്കം പൊലീസും നടത്തിയെ തിരച്ചിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.