13 October, 2025 07:07:23 PM


മാഞ്ഞൂർ ഗ്രാമപഞ്ചായത്തിൽ വികസന സദസ് സംഘടിപ്പിച്ചു



കോട്ടയം: മാഞ്ഞൂർ ഗ്രാമപഞ്ചായത്തിലെ വികസനസദസ്സ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പുത്തൻകാലാ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന പരിപാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കോമളവല്ലി രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് രാജു ജോൺ ചിറ്റേത്തും ജില്ലാ പഞ്ചായത്തംഗം നിർമ്മലാ ജിമ്മിയും പ്രഭാഷണം നടത്തി. പഞ്ചായത്തിന്റെ  വികസനനേട്ടങ്ങൾ ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി.എച്ച്. ഷീജാബീവി അവതരിപ്പിച്ചു. ഭാവിവികസന നേട്ടങ്ങളേക്കുറിച്ച് തുറന്ന ചർച്ച സംഘടിപ്പിച്ചു.

ഗാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിജു സെബാസ്റ്റ്യൻ കൊണ്ടുക്കാലാ, ഗ്രാമപഞ്ചായത്തംഗങ്ങളായ പ്രത്യുഷ സുര, ആൻസി സിബി, മഞ്ജു അനിൽ, സാലിമോൾ ജോസഫ്, മിനി സാബു, ആനിയമ്മ ജോസഫ്, എൽസമ്മ ബിജു, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ശ്രീകുമാർ എസ്. കൈമൾ, റിസോഴ്സ് പേഴ്സൺ സന്ദീപ് സദൻ, അസിസ്റ്റൻറ് സെക്രട്ടറി എസ്. രതീഷ് എന്നിവർ പങ്കെടുത്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 303