27 January, 2026 07:29:27 PM
വൈക്കത്ത് ആക്രിക്കടയുടെ ഗോഡൗണിൽ വൻ തീപിടിത്തം

വൈക്കം: വൈക്കം കൊച്ചുകവലയ്ക്ക് സമീപത്തുള്ള ആക്രിക്കടയുടെ ഗോഡൗണിൽ വൻ തീപിടിത്തം. വൈക്കം കളത്തിപ്പറമ്പിൽ എ. ഷാനവാസിൻ്റെ (നവാസ്) ഉടമസ്ഥതയിലുള്ള ഗോഡൗണിനാണ് ഉച്ചകഴിഞ്ഞു മൂന്ന് മണിയോടെ തീപിടിച്ചത്. വൈക്കം, കടുത്തുത്തി എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിരക്ഷാ സേന എത്തി തീ അണയ്ക്കാൻ ശ്രമം നടത്തുകയാണ്. സമീപത്തെ പറമ്പിൽ നിന്നാണ് തീ പടർന്നതെന്ന് കരുതുന്നു. പ്ലാസ്റ്റിക്കും പേപ്പറും കാർഡ്ബോർഡുകൾ ഉൾപ്പെടെയുള്ളവയാണ് കത്തിയമർന്നത്. തീപിടുത്തം ഉണ്ടായ സമയം മൂന്ന് തൊഴിലാളികൾ ഇവിടെയുണ്ടായിരുന്നു. ആർക്കും പരിക്കില്ല.






