13 October, 2025 04:09:16 PM


അക്കരപ്പാടം പാലം ചൊവ്വാഴ്ച മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും



കോട്ടയം: സംസ്ഥാന സർക്കാർ കിഫ്ബി വഴി 16.89 കോടി രൂപ ചെലവഴിച്ചു നിർമിച്ച വൈക്കം അക്കരപ്പാടം പാലം  ചൊവ്വാഴ്ച(ഒക്ടോബർ 14) വൈകുന്നേരം 4.30 ന് പൊതുമരാമത്ത് -ടൂറിസം  മന്ത്രി അഡ്വ.പി.എ. മുഹമ്മദ് റിയാസ് നാടിന് സമർപ്പിക്കും. പാലത്തിനുസമീപം നടക്കുന്ന ഉദ്ഘാടനച്ചടങ്ങിൽ സി.കെ. ആശ എം.എൽ.എ. അധ്യക്ഷത വഹിക്കും. 

150 മീറ്റർ നീളത്തിലും 11 മീറ്റർ വീതിയിലുമാണ് പാലം നിർമിച്ചിരിക്കുന്നത്. 30 മീറ്റർ നീളമുള്ള അഞ്ച് സ്പാനുകളുള്ള  പാലത്തിന്റെ  ഇരുകരകളിലും 45 മീറ്റർ നീളത്തിലുളള അപ്രോച്ച് റോഡുകളും നിർമിച്ചിട്ടുണ്ട്. അപ്രോച്ച് റോഡുകളുടെ നിർമാണത്തിനായി 29.77 സെൻറ് സ്ഥലം ഏറ്റെടുത്തിരുന്നു.
 
ചടങ്ങിൽ അഡ്വ. കെ. ഫ്രാൻസിസ് ജോർജ് എം.പി, വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എസ്. ബിജു, ഉദയനാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.കെ. ആനന്ദവല്ലി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.ആർ. സലില, ഗ്രാമ പഞ്ചായത്ത് വൈസ്പ്രസിഡൻറ് സി.പി. അനൂപ്, കെ.ആർ.എഫ്.പി എക്സിക്യൂട്ടീവ് എൻജിനീയർ സി.ബി. സുഭാഷ് കുമാർ,
ജില്ലാ പഞ്ചായത്തംഗം പി.എസ്. പുഷ്പമണി,ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഗോപിനാഥൻ കുന്നത്ത്, ഒ.എം. ഉദയപ്പൻ, ഗ്രാമപഞ്ചായത്തംഗങ്ങളായ ഗിരിജ പുഷ്‌കരൻ, ടി. പ്രസാദ്, ടി.പി. രാജലക്ഷ്മി, പാലം നിർമാണ കമ്മിറ്റി പ്രസിഡൻറ് അക്കരപ്പാടം ശശി, പാലം നിർമാണ കമ്മിറ്റി സെക്രട്ടറി എ.പി. നന്ദകുമാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പി. ശശിധരൻ, സാബു പി. മണലൊടി, അഡ്വ.കെ.പി. ശിവജി, ലൂക്ക് മാത്യു, സുബൈർ പുളിന്തുരുത്തി, പി. അമ്മിണിക്കുട്ടൻ, സിറിയക്, എം.കെ. രവീന്ദ്രൻ, റഷീദ്, രാജു, ബി. ശശിധരൻ, കെ.എസ്. മാഹിൻ, പോൾസൺ ജോസഫ് എന്നിവർ പങ്കെടുക്കും.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 934