28 September, 2025 07:34:31 PM


ഉല്ലാസയാത്രയ്ക്കായി വൈക്കത്തെത്തി; 50കാരൻ വേമ്പനാട്ട് കായലിൽ മുങ്ങി മരിച്ചു



കോട്ടയം: വിനോദയാത്രയ്ക്കായി വൈക്കത്തെത്തിയ 50കാരൻ വേമ്പനാട്ട് കായലിൽ മുങ്ങി മരിച്ചു. ആലുവ ഏരൂർ സ്വദേശിയായ രഘു (50) ആണ് മരിച്ചത്. ഇന്നലെ വൈക്കത്ത് എത്തിയ 13 പേരടങ്ങുന്ന സംഘത്തിലെ ഒരാളാണ് അപകടത്തിൽപ്പെട്ടത്. വൈക്കത്തിനടുത്ത് മുറിഞ്ഞപുഴയിൽ വെച്ചാണ് സംഭവം നടന്നത്.

കായൽ തീരത്ത് കുളിക്കാനിറങ്ങിയ രഘു ശക്തമായ ഒഴുക്കിൽപ്പെടുകയായിരുന്നു. കൂടെയുണ്ടായിരുന്നവർ ഉടൻ തന്നെ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഫയർഫോഴ്സ് സംഘം നടത്തിയ തിരച്ചിലിനൊടുവിലാണ് രഘുവിന്റെ മൃതദേഹം കായലിൽ നിന്ന് കണ്ടെടുത്തത്. തുടർ നടപടികൾക്കായി മൃതദേഹം ആശുപത്രിയിലേക്ക്


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K