26 September, 2025 07:14:23 PM
ചെമ്മനത്തുകരയിൽ ഹെൽത്ത് ആൻഡ് വെൽനെസ് സെൻറർ നിർമാണം പുരോഗമിക്കുന്നു

കോട്ടയം: ടി.വി. പുരം ഗ്രാമപഞ്ചായത്തിലെ ചെമ്മനത്തുകരയിൽ ഹെൽത്ത് ആന്റ് വെൽനസ് സെന്ററിന്റെ നിർമാണം പുരോഗമിക്കുന്നു. ആരോഗ്യ ഫണ്ടിൽനിന്നുള്ള 57 ലക്ഷം രൂപ വിനിയോഗിച്ച് 1200 ചതുരശ്ര അടി വിസ്തീർണത്തിലാണ് കെട്ടിടം ഒരുങ്ങുന്നത്. ടി.വി. പുരം പഞ്ചായത്തിലെ ഒന്നു മുതൽ അഞ്ചു വരെ വാർഡുകളിലെ ജനങ്ങളുടെ ജീവിതശൈലീ രോഗപ്രതിരോധം ഫലപ്രദമാക്കുന്നതിന് കേന്ദ്രം ഉപകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ശ്രീജി ഷാജി പറഞ്ഞു. ഒരു ഡോക്ടറുടെയും നഴ്സിന്റെയും സേവനം ഇവിടെ ലഭിക്കും. പ്രമേഹവും രക്ത സമ്മർദ്ദവും പരിശോധിക്കുന്നതിനും കാൻസർ രോഗനിർണയത്തിനും വ്യായാമത്തിനും സൗകര്യമുണ്ടാകും. പഞ്ചായത്തിലെ ആറു മുതൽ 11 വരെ വാർഡുകളിലുള്ളവർക്ക് മുത്തേടത്തുകാവിലെ സബ് സെന്ററിൽ ഈ സേവനങ്ങൾ ലഭിക്കുന്നുണ്ട്.