25 September, 2025 09:15:23 AM


വീട്ടിൽ കയറി സ്ത്രീയെ അപമാനിക്കുകയും ആക്രമിക്കുകയും ചെയ്ത പ്രതി അറസ്റ്റിൽ



കടുത്തുരുത്തി: വീട്ടിൽ കയറി സ്ത്രീയെ അപമാനിക്കുകയും ആക്രമിക്കുകയും ചെയ്ത പ്രതി അറസ്റ്റിൽ. ഞീഴൂർ  പാഴൂത്തുരുത്ത് കരയിൽ,  തിരുവമ്പാടി നീരാളക്കോട് ഭാഗത്ത്  വട്ടനിരപ്പേൽ  വീട്ടിൽ,  ജോസ് മകൻ ജിതിൻ ജോസ് (36)നെ യാണ് കടുത്തുരുത്തി പോലീസ് അറസ്റ്റ് ചെയ്തത്. 23.09.2025   തീയതി പകൽ  12.30  മണിക്ക് നീരാളക്കോട് ഭാഗത്ത്  വീട്ടിൽ കുടുംബവും ഒത്തു ഒന്നിച്ചിരുന്ന പരാതിക്കാരിയെ പ്രതി വീടിന്റെ സിറ്റൗട്ടിൽ കയറിച്ചെന്ന് അസഭ്യം പറയുകയും കയ്യിൽ കടന്നു പിടിക്കുകയുമായിരുന്നു തടയാൻ ശ്രമിച്ച ഭർത്താവിനെ അസഭ്യം പറയുകയും ചെയ്ത പരാതിയിൽ കേസെടുത്ത കടുത്തുരുത്തി പോലീസ്  അറസ്റ്റ്  ചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K