23 September, 2025 08:21:49 PM


ആപ്പുഴ സാംസ്‌കാരിക കേന്ദ്രവും അങ്കണവാടിയും മന്ത്രി വി. എൻ. വാസവൻ ഉദ്ഘാടനം ചെയ്തു



കോട്ടയം: കടുത്തുരുത്തി ഗ്രാമപഞ്ചായത്തിലെ ആപ്പുഴ സാംസ്‌കാരിക കേന്ദ്രത്തിന്റെയും അങ്കണവാടിയുടെയും ഉദ്ഘാടനം സഹകരണം- ദേവസ്വം - തുറമുഖം വകുപ്പ് മന്ത്രി വി.എൻ. വാസവൻ നിർവഹിച്ചു.  മാതൃ ശിശുക്ഷേമ പ്രവർത്തനങ്ങളിലെ അവിഭാജ്യ ഘടകമായ അങ്കണവാടികൾ വഴി കുട്ടികൾക്കും അമ്മമാർക്കും വേണ്ട പോഷക മൂല്യമുള്ള ആഹാരങ്ങൾ നൽകുവാൻ സംസ്ഥാന സർക്കാർ മുൻകൈ എടുക്കുന്നുണ്ടെന്നു മന്ത്രി പറഞ്ഞു. കൂട്ടായ്മകളെ ഊട്ടിയുറപ്പിക്കുന്നതിനും സാമൂഹിക പ്രതിബദ്ധതയുള്ള സമൂഹത്തെ വാർത്തെടുക്കുന്നതിനും സാംസ്‌കാരിക നിലയങ്ങൾ വലിയ പങ്കാണ് വഹിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
 
ചടങ്ങിൽ കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ കൊട്ടുകാപ്പള്ളി അധ്യക്ഷത വഹിച്ചു. കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.ബി. സ്മിത,  ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പുത്തൻകാലാ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ സെലീനാമ്മ ജോർജ്, സ്‌കറിയ വർക്കി, ശ്രുതിദാസ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ പി. വി.സുനിൽ, നയനാ ബിജു, കൈലാസ് നാഥ്, നളിനി രാധാകൃഷ്ണൻ, ഗ്രാമപഞ്ചാത്തംഗം സി.ബി. പ്രമോദ്, പൗളി ജോർജ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി.ജി. റെജി, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഇ.എസ്. ജ്യോതിലക്ഷ്മി, കടുത്തുരുത്തി സി.ഡി.പി.ഒ. ഇ.കെ. നമിത, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ത്രിഗുണസെൻ,സന്തോഷ് ചരിയംകാല എന്നിവർ പരിപാടിയിൽ പങ്കെടുത്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K