05 August, 2025 06:27:06 PM


പെരുവയിൽ സ്കൂട്ടർ യാത്രക്കാരി കാർ ഇടിച്ച് മരിച്ച സംഭവം; പ്രതിക്കെതിരെ മനപൂർവ്വമല്ലാത്ത നരഹത്യക്ക് കേസ്



പെരുവ: കോട്ടയം പെരുവയിൽ കാറിടിച്ച് സ്കൂട്ടർ യാത്രക്കാരിയായ ശ്രീലേഖ ശ്രീകുമാര്‍ മരണപ്പെട്ട സംഭവത്തിൽ കാർ ഡ്രൈവറെ അറസ്റ്റ് ചെയ്തു.  4-8- 2025 തീയതി പകൽ 12 മണിയോടെ  പെരുവ കടുത്തുരുത്തി റോഡിൽ കടുത്തുരുത്തി ഭാഗത്ത് നിന്നും പെരുവ ഭാഗത്തേക്ക് പ്രതി ഓടിച്ചു കൊണ്ടുവന്ന കാർ പെരുവ കാസിനോ ബാറിന് സമീപം വെച്ച് സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. അപകട സമയത്ത് ഡ്രൈവര്‍ മദ്യ ലഹരിയിലായിരുന്നതിനാല്‍ കാർ ഡ്രൈവർ മിനുമോൻ ലൂക്കോസിനെതിരെ മനപ്പൂർവമല്ലാത്ത നരഹത്യക്ക്  വെള്ളൂർ പോലീസ് കേസെടുത്തു.
 കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 952