30 July, 2025 11:33:55 AM


വൈക്കത്ത് വള്ളം മറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി



വൈക്കം: കോട്ടയം വൈക്കത്തിനടുത്ത് കാട്ടിക്കുന്നിൽ വള്ളം മറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പാണാവള്ളി സ്വദേശി കണ്ണന്‍ എന്ന സുമേഷിന്റെ മൃതദേഹമാണ് കണ്ടെത്തിയ്. ചൊവ്വാഴ്ച കാട്ടിക്കുന്നിൽ നിന്ന് പാണാവള്ളിയിലേക്ക് പോയവരുടെ വള്ളമാണ് അപകടത്തിൽപ്പെട്ടത്. 

23 പേരായിരുന്നു വള്ളത്തിൽ ഉണ്ടായിരുന്നത്. ഇതിൽ 22 പേരെയും രക്ഷപ്പെടുത്തിയിരുന്നു. കാണാതായ സുമേഷിനായി പ്രദേശത്ത് രണ്ട് ദിവസമായി തിരച്ചിൽ നടക്കുകയായിരുന്നു. ഇന്നു രാവിലെ വീണ്ടും തിരച്ചിൽ ആരംഭിക്കുന്നതിനിടെയാണ് മൃതദേഹം അരൂർ ഭാഗത്ത് പൊങ്ങിയതായി വിവരം ലഭിച്ചത്.

വള്ളം മറിഞ്ഞപ്പോൾ അഞ്ച് പേരെ രക്ഷപ്പെടുത്തി സുമേഷ് കരക്കെത്തിച്ചിരുന്നു. പെട്ടെന്നാണ് സുമേഷും ഒഴുക്കിൽപ്പെട്ടത്. സുമേഷ് പിടിച്ചുനിന്നിരുന്ന പലക ഉള്‍പ്പടെ ഒലിച്ചു പോയിരുന്നതായാണ് വിവരം. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K