20 October, 2016 04:33:12 PM
ദീപാവലിയും വിവാഹസീസണും: സ്വര്‍ണ വിലയില്‍ വര്‍ദ്ധനവ്
കൊച്ചി: ഇന്ത്യയിലെ പ്രധാന ആഘോഷമായ ദീപാവലി അടുത്തതും ഒട്ടുമിക്ക സംസ്ഥാനങ്ങളിലും വിവാഹസീസണ്‍ ആയതും കാരണമാണ് സ്വര്‍ണ്ണവിലയില്‍ മാറ്റം കൊണ്ടുവന്നത്. അന്താരാഷ്ട്ര വിപണിയിലെ വിലയില്‍ മാറ്റം വന്നില്ലെങ്കിലും വരും ദിവസങ്ങളില്‍ രാജ്യത്തിനകത്തെ ആഭരണ വില്‍പ്പനയില്‍ വില വര്‍ധനവ് രേഖപ്പെടുത്തുമെന്നാണ് കണക്കാക്കുന്നത്.
ഇടക്കാലത്ത് വിലയില്‍ ഇടിവ് കാണിച്ച സ്വര്‍ണ്ണം തിരിച്ചുകയറുകയാണ്. കഴിഞ്ഞ രണ്ട് ദിവസങ്ങളായി ഒക്ടോബറിലെ ഏറ്റവും കുറഞ്ഞ വിലയില്‍ തുടര്‍ന്നിരുന്ന സ്വര്‍ണവിലയില്‍ വര്‍ധനവ് കാണിക്കുന്നു. സ്വര്‍ണം പവന് 120 രൂപ വര്‍ധിച്ച് 22,600 രൂപയായി. ഗ്രാമിന് 2825 രൂപ എന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങളായി സ്വര്‍ണവില 22,480 രൂപയായിരുന്നു.
കൂടാതെ സ്വര്‍ണ്ണത്തിന് ഡിമാന്‍ഡ് വര്‍ധിക്കുന്നത് ഇനിയും സ്വര്‍ണ്ണവില കൂട്ടുമെന്ന് വ്യാപാരികള്‍ പ്രതീക്ഷിക്കുന്നു.
ഒക്ടോബര്‍ ആരംഭിച്ചതോടെ സ്വര്‍ണവിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തിയിരുന്നു. ആഗോള വിപണിയില്‍ സ്വര്‍ണവിലയില്‍ വര്‍ധനവുണ്ടായതാണ് ആഭ്യന്തര വിപണിയിലും സ്വര്‍ണവിലയില്‍ വര്‍ധന രേഖപ്പെടുത്താന്‍ കാരണം.