16 July, 2025 03:42:09 PM


പെരുവ ടൗണിൽ തെരുവുനായ ശല്യം രൂക്ഷമാകുന്നു



പെരുവ : ജംഗ്ഷനിലേക്ക് തെരുവ് നായ്ക്കൾ കൂട്ടത്തോടെ എത്തുന്നതും ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതും  ടൗണിൽ എത്തുന്നവർക്ക് ഭീഷണിയാകുന്നു. മുളക്കുളം ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ തെരുവുനായുടെ ശല്യം രൂക്ഷമായി വർധിച്ചിരിക്കുകയാണ്. ചെല്ലാനിരപ്പ് ഭാഗത്ത്‌ നായുടെ കടിയേറ്റ് വിരലുകൾ വരെ മുറിഞ്ഞുതൂങ്ങിയതിനെ തുടർന്ന് രണ്ട് പേര് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികത്സയിലാണ്.

പെരുവ ടൗണിൽ രാവിലെയും വൈകുന്നേരവും തെരുവുനായ് കൂട്ടം കൂടി ആക്രമണകാരികളാകുന്നത് നിത്യസംഭവുമാണ്. ഇരു ചക്രവാഹന  യാത്രക്കാർ, കൽനടയായി പോകുന്നവർ എല്ലാം തെരുവുനായുടെ ഭീഷണി നേരിടുന്നു. സ്കൂട്ടർ യാത്രികരായ സ്ത്രീകൾ നായ്ക്കൾ പിറകെ ഓടിവരുന്നത് കണ്ടു പേടിച്ചുവീണ് അപകടം സംഭവിച്ചിട്ടുമുണ്ട്.
 
ജൈവമാലിന്യങ്ങൾ തെരുവ് നായ്ക്കൾക്ക് ഭക്ഷണമാകാതെ ഉറവിടത്തിൽ സംസ്കരിക്കുന്നത് നിർബന്ധമാക്കണമെന്നും കർഷക സംഘം മേഖല കമ്മിറ്റി ആവശ്യപ്പെട്ടു.തെരുവുനായ്ക്കൾക്ക് പൊതുനിരത്തുകളിലും മറ്റും ഭക്ഷണം ഇട്ടുകൊടുത്ത് അവയെ കൂട്ടമായി കവലയിലേക്ക് ആകർഷിക്കുന്ന സ്ഥിതിയും ഉണ്ട്. നായ്ക്കൾക്ക് പൊതുനിരത്തുകളിലും ജനവാസകേന്ദ്രങ്ങളിലും വെച്ച് ഭക്ഷണം വിതരണം ചെയ്യുന്നത് നിരോധിക്കാൻ പഞ്ചായത്ത്‌ നടപടി എടുക്കണം.

കർഷക സംഘം മേഖല പ്രസിഡന്റ്‌ ബാബു ജോൺ, സെക്രട്ടറി എം എസ് സുകുമാരൻ, ട്രെഷറർ പി വി ഗോപിനാഥ് എന്നിവർ ചേർന്ന് പഞ്ചായത്ത്‌ സെക്രട്ടറിക്ക് നിവേദനം നൽകി. സമീപത്തെ ഗ്രാമപഞ്ചായത്ത് കളിൽ പ്രസവിക്കുന്ന പട്ടികുഞ്ഞുങ്ങളെ കൂട്ടത്തോടെ ടൗണിന് സമീപം ഉപേക്ഷിക്കുന്നതായും ഇതിനെ തിരെ പഞ്ചായത്ത് ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നും അക്ഷേപമുണ്ട്. ആനിമൽ ബർത്ത് കൺട്രുൾ അക്ട് നടപ്പിലാക്കാൻ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 941