11 July, 2025 07:46:19 PM


വൈദികനെ ഹണി ട്രാപ്പിൽ കുടുക്കി ലക്ഷങ്ങൾ തട്ടി; ഒളിവിൽ ആയിരുന്ന പ്രതിയും പിടിയിൽ



വൈക്കം: വൈദികനെ ഹണി ട്രാപ്പിൽ കുടുക്കി 60 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിലെ ഒളിവിൽ ആയിരുന്ന രണ്ടാം പ്രതിയും പിടിയിൽ. കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന രണ്ടാംപ്രതി ഇടുക്കി ജില്ലയിൽ രാജാക്കാട് വില്ലേജിൽ അടിവാരം ഭാഗത്തു പുളിക്കൽ വീട്ടിൽ വിനോദ് മകൻ കൃഷ്ണജിത് പി ഡി(27) നെയാണ് ഇപ്പോൾ വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ബാംഗ്ലൂർ സ്വദേശികളായ നേഹ ഫാത്തിമ (25), ഇവരുടെ സുഹൃത്ത് സാരഥി(29) എന്നിവരെയാണ് വൈക്കം പോലീസ് നേരത്തെ അറസ്റ്റ് ചെയ്തത്.

വൈദികൻ  പ്രിൻസിപ്പലായി ജോലി ചെയ്യുന്ന സ്വകാര്യ സ്ഥാപനത്തിൽ ജോലി ഒഴിവുണ്ടോയെന്ന് അന്വേഷിച്ച് യുവതി വൈദികനുമായി ഫോണിലൂടെ  സൗഹൃദം സ്ഥാപിക്കുകയായിരുന്നു. ഇതിനുശേഷം ഇവർ ഇദ്ദേഹത്തെ  വീഡിയോ കോൾ വിളിച്ച് സ്വകാര്യ ദൃശ്യങ്ങൾ കൈക്കലാക്കി  ഇത് പബ്ലിഷ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി 2023 ഏപ്രിൽ മാസം മുതൽ  പലതവണകളായി വൈദികനിൽ  നിന്ന്  60 ലക്ഷത്തോളം രൂപ തട്ടിയെടുക്കുകയായിരുന്നു. ഇതിനുശേഷം ഇവർ വീണ്ടും പണം ആവശ്യപ്പെട്ടതിനെ തുടർന്ന് ഇയാൾ  പോലീസിൽ പരാതി നൽകുകയായിരുന്നു.


 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K