02 June, 2025 08:51:25 AM
ബ്യൂട്ടി പാർലർ നടത്തുന്നതിന് പോലീസിനെ സ്വാധീനിക്കാണെന്ന് പറഞ്ഞ് പണം വാങ്ങി തട്ടിപ്പ്: യുവാവിനെ പിടികൂടി ഏറ്റുമാനൂർ പോലീസ്

ഏറ്റുമാനൂർ: ബ്യൂട്ടി പാർലർ നടത്തുന്നതിന് പോലീസിനെ സ്വാധീനിക്കാണെന്ന് പറഞ്ഞ് പണം വാങ്ങി തട്ടിപ്പ് നടത്തിയ കേസില്‍ യുവാവിനെ പിടികൂടി ഏറ്റുമാനൂർ പോലീസ്. പെരുമ്പാവൂര്‍ സ്വദേശി സനീഷ് നൗഷാദ് എന്നയാളെയാണ് മലപ്പുറത്തുനിന്നും ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. ബ്യൂട്ടി പാർലർ നടത്തിപ്പുമായി ബന്ധപ്പെട്ട പരാതി പരിഹരിക്കുന്നതിന് പോലീസുകാർക്ക് കൊടുക്കാൻ എന്ന വ്യാജേന പ്രതി പരാതിക്കാരിയിൽ നിന്നും 50000.രൂപ കൈക്കലാക്കി. തുടർന്ന് ലൈംഗികച്ചുവയോടെ സംസാരിക്കാൻ ആരംഭിച്ചപ്പോൾ പരാതിക്കാരി പോലീസ് സ്റ്റേഷനിൽ വിവരം ധരിപ്പിക്കുകയായിരുന്നു. 21.04.25 തീയതി പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഒളിവിൽ ആയിരുന്ന പ്രതിയെ ഏറ്റുമാനൂർ പോലീസ് ഇൻസ്‌പെക്ടർ അന്‍സല്‍ എ എസ് ന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർമാരായ അഖില്‍ ദേവ്, തോമസ് ജോസഫ് , എഎസ്ഐ വിനോദ് കുമാര്‍ വികെ, സ്പെഷ്യല്‍ സിപിഒ ജോഷ് കുമാര്‍, അനീഷ്, അജിത് എം വിജയന്‍ എന്നിവർ അടങ്ങിയ സംഘമാണ് മലപ്പുറത്ത് നിന്നും പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.