01 June, 2025 06:19:23 PM
അഡ്വ. മോഹന്‍ ജോര്‍ജ് നിലമ്പൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥി

മലപ്പുറം: നിലമ്പൂര്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി അഡ്വ. മോഹന്‍ ജോര്‍ജ് മത്സരിക്കും. ബിജെപി കേന്ദ്രതിരഞ്ഞെടുപ്പ് കമ്മിറ്റിയാണ് പ്രഖ്യാപനം നടത്തിയത്. കേരള കോണ്‍ഗ്രസ് മുന്‍ നേതാവാണ് മോഹന്‍ ജോര്‍ജ്. നിലവിൽ നിലമ്പൂർ കോടതിയിൽ അഭിഭാഷകനായി പ്രവർത്തിച്ചുവരികയാണ്. മാർത്തോമ്മാ സഭാ പ്രതിനിധിയും നിലമ്പൂർ ചുങ്കത്തറ സ്വദേശിയുമാണ് മോഹൻ ജോർജ്. നിലവിൽ ബിജെപി അംഗമല്ലാത്ത മോഹൻ ജോർജ് താമസിയാതെ പാർട്ടി അംഗത്വം എടുക്കുമെന്നാണ് ബിജെപി വൃത്തങ്ങൾ നൽകുന്ന സൂചന. പാർട്ടി ചിഹ്നത്തിൽ തന്നെയാവും മോഹൻ ജോർജ് നിലമ്പൂരിൽ മത്സരത്തിനിറങ്ങുക.
കേരള കോൺഗ്രസ് (ബി) മുൻ നേതാവുമാണ് അഡ്വ. മോഹൻ ജോർജ്. കെ.എസ്.സി ജനറൽ സെക്രട്ടറി, കെ.വൈ.എഫ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. കഴിഞ്ഞ 47 വർഷമായി കേരള കോൺഗ്രസിലെ സജീവ പ്രവർത്തകനായിരുന്നു. മാർത്തോമ്മ സഭാംഗമായ ഇദ്ദേഹം മാർത്തോമ്മ കോളേജ് കൗൺസിൽ അംഗം കൂടിയാണ്. നിലവിൽ ചുങ്കത്തറ മാർത്തോമ്മ പള്ളിയിലെ വൈസ് പ്രസിഡന്റാണ്. ചുങ്കത്തറ വൈ.എം.സി.എയുടെ പ്രസിഡന്റായും 7 വർഷം സബ് റീജിയണൽ ചെയർമാനും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ ബീന ചുങ്കത്തറ എം.ടി.എച്ച്.എസ്.എസിൽ നിന്ന് പ്രിൻസിപ്പലായി വിരമിച്ചു. മകൻ മിഥുൻ കാനഡയിൽ. മകൾ മിന്നു സി.എം.സി. വെള്ളൂരിൽ ജോലി ചെയ്യുന്നു.